2 വർഷത്തിനിടെ ഏഴ് വൻ പരാജയങ്ങൾ, ആ തകർച്ചയിൽ നിന്നും കുഞ്ചാക്കോ ബോബനെ അന്ന് കരകയറ്റിയത് ഈ ഒരൊറ്റ ചിത്രം

5116

ഉദയാ എന്ന മലയാള സിനിമയുടെ വലിയ നിർമ്മാണ കമ്പനിയുടെ കുടുംബത്തിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ഇളംമുറക്കാരൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. മലയാളത്തിലെ സൂപ്പർ ഡയറക്ടർ ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് ചാക്കോച്ചൻ അരങ്ങേറ്റം നടത്തിയത്.

1997ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ അനിയത്തിപ്രാവ് നൽകിയ വലിയ ഇമേജ് കുഞ്ചാക്കോ ബോബന് നൽകിയത് വലിയ ഉത്തരവാദിത്വം തന്നെയായിരുന്നു. പക്ഷേ അനിയത്തിപ്രാവിന്റെ ചോക്ലേറ്റ് ഇമേജിൽ കുഞ്ചാക്കോ ബോബൻ കുടുങ്ങിപ്പോവുക അയിരുന്നു.

Advertisements

പിന്നീട് ഇറങ്ങിയ സിനിമകളിൽ കമലിന്റെ നിറവും, ലോഹിതദാസിന്റെ കസ്തൂരിമാനും മാറ്റി നിർത്തിയാൽ രണ്ടായിരം കാല ഘട്ടത്തിൽ മറ്റൊരു സിനിമ കൊണ്ടും ചാക്കോച്ചന് നേട്ടമുണ്ടാക്കാനായില്ല. പിന്നീട് 2003 ൽ പുറത്തിറങ്ങിയ കമലിന്റെ സ്വപ്നക്കൂട് എന്ന സിനിമ മാത്രമാണ് മലയാളം ആഘോഷിച്ച ഈ പ്രണയ നായകന്റെ രക്ഷയ്ക്ക് എത്തിയത്.

Also Read
വാണി വിശ്വനാഥിന് തീരുമാനിച്ച ആ കിടിലൻ വേഷം അന്ന് മഞ്ജു വാര്യർ ചേദിച്ച് വാങ്ങി, പിന്നെ സംഭവിച്ചത് ഇങ്ങനെ

സ്വപ്നക്കൂടിലൂടെ വീണ്ടും തിരിച്ചെത്തി എന്ന് കരുതപ്പെട്ട കുഞ്ചാക്കോ ബോബന് പിന്നിട് കാലം കാരുതിവെച്ചത് രണ്ടു വർഷത്തിനിടെ ഏഴ് ബോക്സ് ഓഫീസ് ദുരന്തങ്ങൾ ആയിരുന്നു. 2004ൽ പുറത്തിറങ്ങിയ ജലോത്സവവും, ഈ സ്നേഹതീരത്തും കുഞ്ചാക്കോ ബോബന്റെ പരാജയ സിനിമകളായി.

2005ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ നാല് സിനിമകളാണ് ബോക്സ് ഓഫീസിൽ വമ്പൻ പരാജയങ്ങളായത്. ഇരുവട്ടം മണവാട്ടി, ജൂനിയർ സീനിയർ, ഹൃദയത്തിൽ സൂക്ഷിക്കാൻ , ഫൈവ് ഫിംഗേഴ്സ്, തുടങ്ങി കുഞ്ചാക്കോ ബോബൻ ലീഡ് റോൾ ചെയ്ത സിനിമകളാണ് സാമ്പത്തിക പരാജയത്തിലേക്ക് വീണു പോയത്.

പിന്നീട് ഒരു ഇടവേളയെടുത്ത ശേഷം 2009ൽ വികെ പ്രകാശ് സംവിധാനം ചെയ്ത ഗുലുമാൽ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ജയസൂര്യ കൂടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗുലുമാൽ ഒരു സോളോ ഹിറ്റ് കൊണ്ട് വന്ന ചിത്രമല്ലെങ്കിൽ കൂടിയും നായക നിരയിലേക്ക് തിരിച്ചെത്താൻ കുഞ്ചാക്കോ ബോബന് കരുത്തായ സിനിമയായിരുന്നു.

പിന്നീടിങ്ങോട്ട് ചാക്കോച്ചന്റെ ഗ്രാഫ് ഉയരുകയായിരുന്നു. വ്യത്യസ്തമായ വേഷങ്ങളും വൻ വിജയങ്ങളും ശരാശരി വിജയങ്ങളും ഒക്കെയായി ചാക്കോച്ചൻ ഇപ്പോൾ സിനിമയിൽ നിറഞ്ഞു നിൽക്കുയാണ്. ഇടയക്ക് ഉദയായുടെ ബാനറിൽ ചാക്കോച്ചൻ ഒരു സിനിമയും നിർമ്മിച്ചിരുന്നു. കൊച്ചൗവ പൈലോ അയ്യപ്പ കൊയ്ലോ എന്ന കൊച്ചു ചിത്രം മികച്ച വിജയം നേടിയിരുന്നു. സിദ്ധാർഥ് ശിവ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

Also Read
ജയറാം ഇല്ലെങ്കിലും വേറൊരു നടനെ വെച്ച് ആ ചിത്രം ഞാൻ ചെയ്‌തേനെ, പക്ഷേ തിലകനും കെപിഎസി ലളിതയും ഇല്ലാതെ പറ്റില്ലായിരുന്നു; സത്യൻ അന്തിക്കാട് പറഞ്ഞത്

Advertisement