ജയറാം ഇല്ലെങ്കിലും വേറൊരു നടനെ വെച്ച് ആ ചിത്രം ഞാൻ ചെയ്‌തേനെ, പക്ഷേ തിലകനും കെപിഎസി ലളിതയും ഇല്ലാതെ പറ്റില്ലായിരുന്നു; സത്യൻ അന്തിക്കാട് പറഞ്ഞത്

4375

മണ്ണിന്റെ മണമുള്ള നാട്ടിൻപുറങ്ങളിലെ നൻമനിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും നായകനും നായികയും ഒഴികെ സ്ഥിരം ഒരേ നടീനടൻമാർ ആയിരുന്നു എത്താറുളളത്.

നായകനിലോ നായികയിലോ മാറ്റമുണ്ടാകുമെങ്കിലും കുടുംബ സിനിമകളിൽ എന്നും സഹ കഥാപാത്രങ്ങളായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട സീനിയർ താരങ്ങളാണ്. തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിഎസി ലളിത, മാമൂക്കോയ, ഇന്നസെന്റ് എന്നിവരൊക്കെ ഏതെങ്കിലും കഥാപാത്രമായി സത്യൻ അന്തികാട് സിനിമയിൽ വന്നുപോകാറുണ്ട്.

Advertisements

തന്റെ സൂപ്പർഹിറ്റുകളിൽ ഒന്നായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയെകുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മുമ്പ് ഒരിക്കൽ സത്യൻ അന്തിക്കാട് മനസ്സ് തുറന്നിരുന്നു. 1999 ൽ ജയറാം, തിലകൻ, സിദ്ദിഖ്, സംയുക്ത വർമ്മ, കെപിഎസി ലളിത എന്നിവരെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങൾ.

Also Read
വീട്ടില്‍ കയറി വന്ന് രണ്ട് പേര്‍ ഉപദ്രവിച്ചു, തുറന്നുപറഞ്ഞ് ലച്ചു, തളര്‍ന്നുവീണ് ദേവു, ദുരന്ത വാര്‍ത്ത കേട്ട് കണ്ണീരടക്കാനാവാതെ ബിഗ് ബോസ് കുടുംബം

നടി സംയുക്ത വർമ്മയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ജയറാമിന്റ കഥാപാത്രമായ റോയ് തോമസ്സിന്റെ അപ്പനും അമ്മയുമായിട്ടായിരുന്നു കെപിഎസി ലളിതയും തിലകനും എത്തിയത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം വൻ വിജയമായിരുന്നു.

ചിത്രത്തിലെ തിലകന്റെയും ലളിതയുടെയും പ്രകടനങ്ങൾ ഇന്നും മലയാളി മനസിൽ മായാതെ നിൽപ്പുണ്ട്. താൻ ചെയ്തു സൂപ്പർ ഹിറ്റാക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രം ജയറാം ഇല്ലെങ്കിലും തനിക്ക് മറ്റൊരു നടനെ വച്ച് അത് ചെയ്യാൻ സാധിക്കും ആയിരുന്നു. പക്ഷേ തിലകന്റെയോ കെപിഎസി ലളിതയുടെയോ ഡേറ്റ് കിട്ടാതെ ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നു എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.

കൂടാതെ അഭിമുഖത്തിൽ കെപിഎസി ലളിതയുമായുള്ള ആത്മബന്ധത്തെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. എന്റെ സിനിമാ ജീവിതത്തിലെ പലഘട്ടങ്ങളിലും ചേച്ചിയുടെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ച് ചേച്ചി ഭരതേട്ടനെ കല്യാണം കഴിച്ചു കഴിഞ്ഞ് ചെയ്യുന്നത് അടുത്തടുത്ത് എന്ന എന്റെ സിനിമയിലാണ്.

ഭരതേട്ടന്റെ സമ്മതത്തോടെയാണ് ചേച്ചി അതിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തത്. പക്ഷേ അതിനേക്കാൾ കൂടുതൽ ഓർമ്മയിൽ നിൽക്കുന്നത്,വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയാണ്. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമ ജയറാമില്ലെങ്കിലും എനിക്ക് ചെയ്യാൻ സാധിക്കും പക്ഷേ തിലകന്റെയും കെപി എസി ലളിതയുടേയും ഡേറ്റ് ലഭിക്കാതെ എനിക്ക് ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നു എന്നും സത്യൻ അന്തിക്കാട് പറയുന്നു.

Also Read
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വിരാജിന്റെ നായികയായി നന്ദനം സിനിമയിലേയ്ക്ക് എന്നെ വിളിച്ചതാണ്, എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു, സംവൃത അന്ന് പറഞ്ഞത്

Advertisement