ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വിരാജിന്റെ നായികയായി നന്ദനം സിനിമയിലേയ്ക്ക് എന്നെ വിളിച്ചതാണ്, എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു, സംവൃത അന്ന് പറഞ്ഞത്

738

ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താര സുന്ദരിയാണ് സംവൃതാ സുനിൽ. പിന്നീട് നിരവധി ശാലീന ഭാവമുള്ള നാടൻ സുന്ദരിയായും മോഡേൺ നായികയായും മലയാളികളുടെ മനസിൽ ഇടം നേടി സംവൃത.

വിവാഹ ശേഷം സിനിമയിൽ നിന്നും ഭർത്താവ് അഖിൽ ജയരാജനും മക്കൾക്കും ഒപ്പം അമേരിക്കയിൽ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു സംവൃത. എന്നാൽ അടുത്തിടെ വീണ്ടും സംവൃത സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു.

Advertisements

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം സംവൃതയ്ക്ക് സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നു.വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ബിജു മേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃത സുനിൽഅഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

Also Read
ഞങ്ങള്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു, ഒത്തിരി ഗോസിപ്പുകള്‍ പ്രചരിച്ചു, അതിന് ശേഷം സാജന്‍ ചേട്ടന്‍ എന്നോട് മിണ്ടിയിട്ടില്ല, തുറന്നുപറഞ്ഞ് വരദ

അതേസമയം, രസികൻ ചിത്രത്തിലേക്ക് താൻ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ധാരാളം അവസരങ്ങൾ തന്നെ തേടി എത്തിയിരുന്നു എന്ന് സംവൃത മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. രസികനിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ പൃഥ്വിരാജിന്റെ നായികയാവാനുള്ള അവസരവും തനിക്ക് വന്നു ചേർന്നിരുന്നെന്നും എന്നാൽ താനത് നിരസിക്കുക ആയിരുന്നു എന്നും സംവൃത പറയുന്നു.

വെറും ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പൃഥ്വിരാജിന്റെ നായികയായി നന്ദനം എന്ന സിനിമയിലേയ്ക്ക് അവസരം ലഭിച്ചത്. പക്ഷേ അന്ന് അഭിനയിക്കാനുള്ള താൽപ്പര്യം ഇല്ലാത്തത് കൊണ്ട് പോയില്ല. പിന്നീട് 2004ൽ രസികന്റെ ഭാഗം ആവുക ആയിരുന്നെന്നും നടി വ്യക്തമാക്കി.

താൻ കോളേജ് ഹോസ്റ്റലിൽ പല്ല് തേച്ചുകൊണ്ട് ഇരുന്നപ്പോഴാണ് ലാൽ ജോസ് സാറും രാജീവ് അങ്കിളും തന്നെ തേടി ഹോസ്റ്റലിൽ എത്തിയതെന്ന് സംവൃത പറയുന്നു. സംവിധായകൻ രഞ്ജിത് അങ്കിൾ കുടുംബ സുഹൃത്താണ്. അങ്കിൾ പറഞ്ഞിട്ടാണ് ഇവർ അപ്രതീക്ഷിതമായി ഹോസ്റ്റലിൽ എത്തിയതെന്നും സംവൃത വ്യക്തമാക്കുന്നു. അതേ സമയം രസികന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് സംവൃത നായികയായി അഭിനയിച്ചത്.

Also Read
നടുവില്‍ എന്നും മഷൂറ തന്നെ, അപ്പുറവും ഇപ്പുറവും ഞാനും സുഹാനയും എപ്പോഴും ഉണ്ടാവും, ബഷീര്‍ ബഷി പറയുന്നത് കേട്ടോ

Advertisement