നടുവില്‍ എന്നും മഷൂറ തന്നെ, അപ്പുറവും ഇപ്പുറവും ഞാനും സുഹാനയും എപ്പോഴും ഉണ്ടാവും, ബഷീര്‍ ബഷി പറയുന്നത് കേട്ടോ

2645

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: ഞങ്ങള്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു, ഒത്തിരി ഗോസിപ്പുകള്‍ പ്രചരിച്ചു, അതിന് ശേഷം സാജന്‍ ചേട്ടന്‍ എന്നോട് മിണ്ടിയിട്ടില്ല, തുറന്നുപറഞ്ഞ് വരദ

ഇപ്പോഴിതാ ബഷീര്‍ തന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്‌സ്‌ക്രൈബേസ് ആയതിന്റെ സന്തോഷം പങ്കുവെക്കുകയാണ്. ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ അണ്‍ബോക്‌സ് ചെയ്തുകൊണ്ടായിരുന്നു ബഷീര്‍ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

യൂട്യൂബില്‍ 10 ലക്ഷം സബ്‌സ്‌ക്രൈബേസ് ആവുകയെന്ന് പറയുമ്പോള്‍ അത് ചെറിയൊരു കാര്യമല്ലെന്നും അതുകൊണ്ട് തന്നെ വളരെ ഇമോഷണലാണ് തനിക്ക് ഈ അംഗീകാരമെന്നും ജനങ്ങളുടെ സപ്പോര്‍ട്ടാണ് ഈ അംഗീകാരത്തിന് പിന്നിലെന്നും ബഷീര്‍ പറയുന്നു.

Also Read: പാര്‍വതിയുടെ വീട്ടിലേക്ക് ഞാനായിരുന്നു കോള്‍ ചെയ്തിരുന്നത്, അവരുടെ അമ്മയോട് ഞാന്‍ ചെയ്തത് വലിയ ചതി, തുറന്നുപറഞ്ഞ് സിദ്ദിഖ്

ബഷി ഈ അംഗീകാരം അര്‍ഹിക്കുന്നതാണെന്ന് മഷൂറ പറയുന്നു. ബിസിനസ്സിന്റെയും കുടുംബത്തിന്റെയും കൂടെ ചെലവഴിക്കാന്‍ സമയം ഇല്ലെങ്കിലും ബഷി യൂട്യൂബില്‍ വീഡിയോ ഇടാറുണ്ടെന്നും എല്ലാവരെയും എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും മഷൂറ പറയുന്നു.

എപ്പോഴും മഷൂറ തന്നെ നടുവില്‍ നില്‍ക്കുന്ന ആളാണെന്ന് ബഷീര്‍ പറയുന്നു. വീട്ടിലെ എല്ലാവരുടെയും സില്‍വര്‍ പ്ലേ ബട്ടന്റെ നടുവിലാണ് മഷൂറയുടെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ ഉള്ളതെന്നും എന്നാല്‍ മഷൂറ എന്നും നടുവില്‍ നില്‍ക്കട്ടെയെന്നും വീട്ടില്‍ ആദ്യം ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ കൊണ്ടുവന്നത് മഷൂറയാണെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement