ഇനി നീ ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നത് കണ്ടാൽ അവിടെവന്ന് ഞാൻ തല്ലുമെന്ന് വിനീതേട്ടൻ പറഞ്ഞു: ശിവദയുടെ വെളിപ്പെടുത്തൽ

3840

ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. 2009ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിച്ചത്. ജയസൂര്യ നായകനായി എത്തിയ സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

അതേ സമയം മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. എന്തോ മൊഴിയുവാൻ ഉണ്ടാകുമേ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഇപ്പോഴും ആസ്വാദകർ ഏറെയാണ്. വിധു പ്രതാപ് പാടിയ ഈ ഗാനം നടൻ വിനീത് കുമാറാണ് സംവിധാനം ചെയ്തത്.

Advertisements

Also Read
ഞാനിപ്പോൾ കോൺഗ്രസുകാരി അല്ല, അതിൽ മുഴുവൻ തമ്മിലടിക്കാരായ അധികാര മോഹികൾ ആണ്: മല്ലികാ സുകുമാരൻ

ഇപ്പോൾ ഒരു അഭിമുഖത്തിൽ അക്കാലത്തെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ശിവദ. ശിവദയുടെ വാക്കുകൾ ഇങ്ങനെ;

വിനീത് കുമാർ ആയിരുന്നു മഴ ആൽബം സംവിധാനം ചെയ്തത്. അനീഷ് ഉപാസന വഴിയാണ് ഞാൻ വിനീതേട്ടനെ കാണുന്നത്. അന്ന് ഞാൻ വീഡിയോ ജോക്കി ആയിരുന്നു. എപ്പോഴും മനസ്സിൽ നിൽക്കുന്ന കുറെ നല്ല അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിട്ടുണ്ട്.

കാരണം, ആ സമയത്ത് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര ഇൻഹിബിഷൻ ആയിരുന്നു. അതിൽ പ്രത്യേകിച്ച് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കിൽ ഞാൻ കൂളായിട്ട് ചെയ്യും.

അന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയില്ല, എനിക്ക് ജാള്യതയായിരുന്നു. എനിക്കിപ്പോഴും കാണുമ്പോൾ, അയ്യേ ഇതെന്താ കാണിച്ചു വെച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. അന്ന് വിനീതേട്ടൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്.

Also Read
ഒന്നിച്ച് ജീവിക്കാൻ കഴിയില്ല, നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയും, വെളിപ്പെടുത്തലുമായി പ്രമുഖ ജ്യോൽസ്യൻ, ഞെട്ടിത്തരിച്ച് ആരാധകർ

ഇനി നീ എന്നെങ്കിലും സിനിമയിൽ ഇന്റിമേറ്റ് സീനുകളൊക്കെ അഭിനയിക്കുന്നത് കണ്ടുകഴിഞ്ഞാൽ, ഞാൻ അവിടെ വന്ന് തല്ലുമെന്ന്. ഇത് ഇങ്ങനെയാണോ കാണിക്കുന്നത് എന്ന് ചോദിച്ച്, അന്ന് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഞാൻ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീൻ ചെയ്യുമ്പോൾ എനിക്ക് വിനീതേട്ടനെ ഓർമ വരുമെന്നും ശിവദ പറയുന്നു.

Advertisement