ഒടുവുൽ സന്തോഷ വാർത്ത, മഷൂറ ഗർഭിണി, തുള്ളിച്ചാടി ബഷീർ ബഷി, പീരീഡ്സ് മിസായിട്ട് കുറച്ച് ദിവസമായി എന്ന് മഷൂറയും, ആഹ്ലാദ തിമിർപ്പിൽ താര കുടുംബം

322

മലയളികൾക്ക് ഏറെ സുപരിചിതരായ ദമ്പതികൾ ആണ് ബഷീർ ബഷിയും കുടുംബവും. ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരിച്ചതോടെ ആണ് ബഷീർ ശ്രദ്ധ നേടിയത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമത്തെയാളും ജീവിതത്തിലേക്ക് വന്നതെന്നും ബഷീർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബഷീറിന്റെ രണ്ടാമത്തെ ഭാര്യ ഗർഭിണി ആണെന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. മഷൂറ ഗർഭിണിയാണെന്നുള്ള സന്തോഷം ബഷീർ ബഷി തന്നെയാണ് പങ്കുവെച്ചെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായാണ് ബഷീർ സന്തോഷവാർത്ത അറിയിച്ചിട്ടുള്ളത്.

Advertisements

പ്രഗ്‌നൻസി ടെസ്റ്റ് നടത്തിയതും റിസൽട്ട് പോസിറ്റീവായെന്നുമുള്ള സന്തോഷം അറിയി ച്ച് എത്തിയിരിക്കുക ആണ് ബഷീർ ബഷി. അതീവ സന്തോഷത്തോടെയാണ് സുഹാനയും റിസൽട്ട് നോക്കിയത്. ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ വാർത്ത പങ്കുവെക്കുന്നത്.

Also Read: രാവൺ എന്ന സിനിമയിൽ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലം ആല്ല ലഭിച്ചത്: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

മഷൂറ ഗർഭിണിയാണ് നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളേയും ഉൾപ്പെടുത്തുക. ഷിയാസ് കരീമായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം കൺഗ്രാറ്റ്സ് അറിയിച്ചത്. ബഷീറിനൊപ്പമായി വീഡിയോയിലൂടെയും മഷൂറ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പീരീഡ്സ് മിസായിട്ട് കുറച്ച് ദിവസമായി. ഇത് പറയുമ്പോൾ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയുമെന്ന് എനിക്കറിയാം.

ഞാൻ പ്രഗ്‌നന്റാണെന്ന് തരത്തിലുള്ള വാർത്തകൾ നേരത്തെയും പ്രചരിച്ചിരുന്നു. കസിൻസൊക്കെ ഞാൻ ഗർഭിണിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. പ്രഗ്‌നന്റായാൽ ഞങ്ങൾ തന്നെ ആ സന്തോഷം പങ്കിടുമെന്ന് നേരത്തെ ഞങ്ങൾ നിങ്ങളോട് പറഞ്ഞതാണ്. ആളുകൾക്ക് പലതും പറയാം. ഞാൻ കടന്നുപോയ വേദന എന്താണെന്ന് എനിക്ക് മാത്രമേ അറിയൂയെന്നായിരുന്നു മഷൂറ പറഞ്ഞത്.

പ്രഗ്‌നന്റായാൽ നിങ്ങളെ അറിയിക്കുമെന്ന പറഞ്ഞ വാക്ക് ഞങ്ങൾ പാലിക്കും. ടെസ്റ്റ് നടത്തി ആശുപത്രിയിൽ പോയി ഡോക്ടറിനെ കണ്ടതിന് ശേഷം മാത്രമേ ഞങ്ങൾ അതേക്കുറിച്ച് പറയുകയുള്ളൂ. നേരത്തെയും ഇതേപോലെ വീഡിയോ ചെയ്തിട്ടുള്ളതിനാൽ എനിക്ക് ടെൻഷനാണെന്നായിരുന്നു ബഷീർ പറഞ്ഞത്.

പ്രാർത്ഥനയോടെ ഈയിരുന്നു ബഷിയും മഷൂറയും ടെസ്റ്റ് നടത്തിയത്. ഇത് പോസിറ്റീവാണ്, സംശയിക്കേണ്ട എന്നായിരുന്നു ബഷീർ പ്രതികരിച്ചത്. ഈ പ്രാവശ്യം വലിയ പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും ബഷീർ പറഞ്ഞിരുന്നു. സോനുവിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് നോക്കാമെന്നും ഇരുവരും പറയുന്നുണ്ടായിരുന്നു.

എന്താണിതെന്ന് പറഞ്ഞ് ആശ്ചര്യത്തോടെ റിസൽട്ട് നോക്കുകയായിരുന്നു സുഹാന. ഞാനൊരു ഉമ്മയാവാൻ പോവുകയാണ് എന്നായിരുന്നു സോനുവിന്റെ പ്രതികരണം. ഞാനൊരു അമ്മയാവാൻ പോവുന്ന ഫീലാണ്. സൈഗു വലുതായല്ലോ, ഇനി കളിപ്പിക്കാനൊരു കൊച്ചൊക്കെയാവാമെന്നും സോനു പറയുന്നുണ്ടായിരുന്നു.

Also Read: കളിച്ചാൽ കളിച്ചു എന്ന് പറയാൻ ആർജവം ഉള്ള പെണ്ണാണ് ഞാൻ, കിട്ടാത്തവന്റെ കുത്തിക്കഴപ്പ് മാത്രമാണ് സദാചാരം, തലയിൽ കളിക്കാൻ പോകേണ്ട നിസ്സഹായാവസ്ഥ എനിക്കില്ല: തുറന്നടിച്ച് ജോമോൾ ജോസഫ്

നേരത്തെ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവായപ്പോൾ മഷൂറ നല്ല വിഷമത്തിലായിരുന്നു. അന്ന് മഷൂറ കരഞ്ഞിരുന്നു. അതുപോലെയാവുമോ ഇന്ന് എന്ന പേടിയുണ്ടായിരുന്നു. മക്കളായ സുനുവിന്റെയും സൈഗുവിന്റെയും റിയാക്ഷനും വീഡിയോയിൽ കാണിച്ചിരുന്നു. മഷൂമ്മിക്ക് ബേബിയുണ്ടാവാൻ പോവുകയാണെന്നറിഞ്ഞപ്പോൾ സുനുവിന് കരച്ചിലായിരുന്നു.

എനിക്ക് ഒരനിയനും അനിയത്തിയും വേണമെന്നായിരുന്നു സൈഗുവിന്റെ കമന്റ്. സുനുവിന്റെ ആനന്ദക്കണ്ണീര് പ്രതീക്ഷിച്ചതാണെന്നും ബഷീർ പറയുന്നുണ്ടായിരുന്നു. ഈദ് ദിനത്തിൽ തന്നെ വിശേഷ വാർത്ത എത്തിയതിൽ എല്ലാവരും സന്തോഷത്തിലാണ്. കുടുംബാംഗങ്ങളോടെല്ലാം ഇതേക്കുറിച്ച് വിളിച്ച് പറഞ്ഞിരുന്നു.

ഇനിയങ്ങോട്ടുള്ള വിശേഷങ്ങളും നിങ്ങളെ അറിയിക്കുമെന്നും ബഷീർ ബഷി പറഞ്ഞിരുന്നു. നാളുകളായി കേൾക്കാൻ കാത്തിരുന്ന വാർത്ത, വളരെ സന്തോഷം. സോനു പറയുന്നത് കേട്ടപ്പോൾ സങ്കടം വന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. ആശംസ അറിയിച്ചവരോടെല്ലാം ബഷീറും മഷൂറയും നന്ദി പറഞ്ഞിരുന്നു.

Advertisement