അന്ന് ഞാൻ നയൻതാരയുടെ വീടിന് മുൻപിൽ പോയി വൈകുന്നേരം വരെ കാത്ത് നിന്നിട്ടും അവർ വന്നില്ല, അനുഭവം വെളിപ്പെടുത്തി ശരണ്യ ആനന്ദ്

226

മലയാളം മിനിസ്‌ക്രീൻ ആരാധകരുടം പ്രിയപ്പെട്ട പരമ്പരയാണ് പ്രമുക ചലച്ചിത്ര നടി മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബവിളക്ക് എന്ന സീരിയൽ. റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്.

രാവന്തിയോളം കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുകയും എന്നാൽ ആരാലും അർഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയായ സുമിത്ര എന്ന നായികാ കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിക്കുന്നത്. മീര വാസുദേവ് ഈ സീരിയലിൽ മൂന്ന് മക്കളുടെ അമ്മയായായാണ് വേഷമിടുന്നത്.

Advertisements

Also Read
അന്ന് എന്റെ വീട്ടിലേക്ക് വന്ന മഞ്ജു അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ട് തൊഴുതു, ഞങ്ങളൊക്കെ ആകെ ഞെട്ടിപ്പോയി, മഞ്ജുവുമായുള്ള പ്രണയെത്തെ കുറിച്ച് നരേൻ

കുടുംബവിളക്കിൽ വില്ലത്തി ആയെത്തുന്ന കഥാപാത്രമാണ് വേദിക. നടി ശരണ്യ ആനന്ദാണ് സീരിയലിൽ വേദികയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് സ്‌ക്രീനിൽ നിന്നും മിനിസ്‌ക്രീനിലെത്തിയ ശരണ്യ വളരെ പെട്ടന്നാണ് ആരാധകർക്ക് പ്രിയൻകാരിയായി മാറിയത്.

മുഖ്യ കഥാപാത്രമായ സുമിത്രയുടെ ഭർത്താവ് സിദ്ധാർഥിന്റെ പ്രണയിനിയായാണ് താരം വേഷമിടുന്നത്. മമ്മൂട്ടി നായകനായ മാമാങ്കം എന്ന സിനിമയിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. മലയാളി ആണെങ്കിലും ശരണ്യ ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലെ സൂറത്തിലാണ്.

ഇപ്പോഴിതാ, ഹയർ സെക്കൻഡറി പഠന കാലത്ത് ചലച്ചിത്ര താരം നയൻതാരയെ കാണാൻ പോയ അനുഭവം പങ്കുവച്ചിരിക്കുകയാണ് ശരണ്യ. ഹയർ സെക്കൻഡറി ഞാൻ പഠിച്ചത് നാട്ടിലാണ്. ആ സമയത്ത് ഞാൻ ആലപ്പുഴ എടത്വയിലെ അമ്മയുടെ വീട്ടിലാണ് നിന്നിരുന്നത്. അവിടെ നിന്നും നയൻതാരയെ കാണാൻ വേണ്ടി അവരുടെ തിരുവല്ലയിലെ വീടിനടുത്ത് പോകുമായിരുന്നു.

Also Read
ഞങ്ങൾ രണ്ട് വർഷം മുമ്പ് തന്നെ ബ്രേക്ക് അപ്പ് ആയി, അവനെ ഇപ്പോഴും കാണാറുണ്ട് അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുമുണ്ട്: മുൻ കാമുകൻ നകുൽ തമ്പിയെ കുറിച്ച് സാനിയ ഇയ്യപ്പൻ

അവരുടെ വീടിനു മുൻപിൽ ഞാൻ കാവൽ നിൽക്കുമായിരുന്നു. നയൻതാര ആ വീടിനുള്ളിൽ ഉണ്ടെന്നും എന്തേലും ആവശ്യത്തിനു അവർ എപ്പോഴെങ്കിലും വീടിനു പുറത്തിറങ്ങും എന്നുമായിരുന്നു എന്റെ വിശ്വാസം. പക്ഷെ ഞാൻ വൈകുന്നേരം വരെ കാത്ത് നിന്നിട്ടും അവർ വന്നില്ലെന്നും ശരണ്യ പറയുന്നു.

വൈകിട്ട് തിരിച്ചു വീട്ടിലേക്ക് പോന്നു, അമ്മയുടെ അനിയത്തിയുടെ മകൻ അരുണാണ് ഇതിനെല്ലാം കൂട്ട്. നയൻതാരയെ കാണാൻ കഴിയാതെ പോയത് വലിയ സങ്കടമായിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി ഞാൻ അരുണിനോട് പറയുമായിരുന്നു നീ നോക്കിക്കോ ഞാനും ഒരു ദിവസം നാലാളറിയുന്ന അഭിനേത്രിയാകുമെന്ന്.

എന്റെ കുടുംബത്തിൽ ആർക്കും അഭിനയവുമായി യാതൊരു ബന്ധവുമില്ല. അതുക്കൊണ്ട് ഞാൻ അഭിനയിക്കണം എന്ന് പറയുമ്പോൾ അച്ഛനും അമ്മയും കരുതിയിരുന്നത് ഞാൻ വിടുവായത്തരം പറയുകയാണ് എന്നാണെന്നും ശരണ്യ പറയുന്നു.

അതേ സമയം ശരണ്യ വേദികയായി എത്തുന്നതിനു മുൻപ് മറ്റു രണ്ടു നടിമാർ ഇതേ കഥാപാത്രം ചെയ്തിരുന്നു എങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരെ കൈയിലെടുക്കാൻ ശരണ്യക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ശരണ്യയുടെ വിവാഹം.

Also Read
എത്ര നല്ലകാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചിലരുണ്ട്, ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ: വൈറലായി കാവ്യ മാധവന്റെ വാക്കുകൾ

ഭർത്താവിനും ഒന്നിച്ചുള്ള നിരവധി ഫോട്ടോസ് നടി പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ശരണ്യ ആനന്ദ്. കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. സീരിയലിൽ വില്ലത്തി ആണെങ്കിലും ജീവിതത്തിൽ എല്ലാവരുമായും നല്ല സൗഹൃദ ബന്ധമാണ് ശരണ്യ ആനന്ദ് കാത്തു സൂക്ഷിക്കുന്നത്.

Advertisement