സ്‌നേഹം തോന്നുമ്പോൾ പരസ്യമായി തന്നെ ഞാൻ അങ്ങനെയൊക്കെ ചെയ്യും, പക്ഷെ സജിന് നാണം വരും, ഭര്യയല്ലേ പിന്നെ എന്തിനാണ് നാണമെന്ന് ഞാൻ ചോദിക്കും: ഷഫ്‌ന

819

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയിൽ നടിയായി മാറിയ താരമാണ് ഷഫ്‌ന നസീം. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ് ഷഫ്ന ബാലതാരമായി സിനിമയിലെത്തിയത്.

ഈ ചിത്രത്തിൽ ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിൽ ഒരാളായി അഭിനയിച്ച ഷഫ്ന പിന്നീട് പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും വേഷമിട്ടു. കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു. ഈ ചിത്രത്തിന്റെ തന്നെ തമിഴ് തെലുങ്ക് പതിപ്പിലും ഷഫ്ന അഭിനയിച്ചു.

Advertisements

തുടർന്ന് ആഗതൻ, കൻമഴ പെയ്യും മുമ്പ്, പ്ലസ് ടു, ആത്മകഥ, നവാഗതർക്ക് സ്വാഗതം, ലോക്പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിന യിച്ചു. അമലപോളും ഫഹദ് ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Also Read
ആദ്യകാലത്ത് മുത്തുച്ചിപ്പി, ഇന്ന് തുണ്ട് വീഡിയോയിലൂടെ ലൈംഗിക വിദ്യാഭ്യാസം നേടാമെന്ന് മല്ലു ട്രാവലര്‍, എന്തുപറഞ്ഞാലും അവസാനം മണ്ടത്തരത്തിലേ അവസാനിക്കൂവെന്ന് ട്രോളന്മാര്‍

പ്രമുഖ സീരിയൽ താരമായ സജിൻ ടിപിയാണ് ഷഫ്‌നയുടെ ഭർത്താവ്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു.
പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടൻ ആണ് സജിൻ. ചിത്രത്തിൽ സഹ നടന്റെ വേഷത്തിലാണ് സജിൻ എത്തിയത്.

സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയം ആണ് വിവാഹത്തിൽ എത്തിച്ചത്.പ്ലസ് ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുക ആയിരുന്നു. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിൽ ശിവൻ എന്ന കിടിലൻ വേഷത്തിൽ എത്തി സജിൻ ആരാധകരെ കൈയ്യിൽ എടുത്തിരിക്കുകയാണ് ഇപ്പോൾ.

അതേ സമയം തങ്ങളുടെ ദാമ്പത്യം എട്ട് വർഷം പിന്നിട്ടിട്ടും നവദമ്പതികളെ പോലെ ഓരോ ദിവസവും ആസ്വദിക്കുക ആണ് സജിനും ഷഫ്‌നയും. വിവാഹത്തിന് മുൻപ് പ്ലസ് ടു എന്ന സിനിമയിൽ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ ശേഷം വളരെ വിരളമായി മാത്രമാണ് സജിനും ഷഫ്‌നയും ഒരുമിച്ച് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഇരുവരും ഷൂട്ടിങ് തിരക്കുകളിൽ ആയതിനാലാണ് അഭിമുഖങ്ങളിൽ ഒന്നും ഒരുമിച്ച് എത്താതിരുന്നത്. എന്നാൽ ഇത് ആദ്യമായി സജിനും ഷഫ്നയും ഒന്നിച്ച് എത്തിയിരിക്കുകയാണ്. ഇപ്രാവശ്യത്തെ ഓണം ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത്.

വളരെ വിരളമായിട്ടാണ് അത്തരത്തിൽ ഓണം വീട്ടിൽ ആഘോഷിക്കാൻ പറ്റുന്നത്. അന്ന് വലിയ മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെയാണ് അന്ന് ദേവദൂതർ പാടി പാട്ടിന് കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഡാൻസ് ചെയ്തത്. ഞാനൊരു പൂരപ്പറമ്പിലാണെന്ന് സങ്കൽപ്പിച്ച് കണ്ണടച്ച് വെറുതെ ചെയ്തതാണ്.

സത്യത്തിൽ കണ്ണടച്ച് പേടിച്ചാണ് ചെയ്തത് ഞാൻ ആകെ ബോർ ആയിട്ടാണ് അത് ചെയ്തത് സജിൻ പറഞ്ഞു. എന്നാൽ, ഇക്ക നന്നായി ചെയ്തിരുന്നു ചാക്കോച്ചന്റെ ഡാൻസ്. എന്നെ വിളിച്ച് പറഞ്ഞത് വളരെ ബോർ ആയിട്ടാണ് ചെയ്തിരിക്കുന്നത് എന്നാണ്.

Also Read
ആറ് മാസം കുതിരയുടെ പുറത്തുള്ള ജീവിതം, മണിക്കൂറുകളോളം കളരി പയറ്റ്; വേലായുധ പണിക്കർ ആകാൻ സിജു വിൽസൺ എടുത്ത കഠിന പരിശ്രമങ്ങൾ ഇങ്ങനെ

ഇക്കയുടെ ഡാൻസ് കണ്ട് ഞാൻ ഒരുപാട് ചിരിച്ചെന്ന് ഷഫ്ന പറയുന്നു. അതു പോലെ പെട്ടന്നുള്ള തീരുമാനം ആയിരുന്നു ഭാവനയുടെ ഡയറക്ഷനിൽ ചെയ്ത ഡാൻസ്. ഒരു മണിക്കൂറിൽ വെറുതെ ചെയ്‌തൊരു റീലായിരുന്നു അത് ഷഫ്‌ന പറഞ്ഞു. ഞങ്ങൾ പരസ്പരം എപ്പോഴും സപ്പോർട്ട് ചെയ്ത് നിൽക്കാറുണ്ട്.

വിവാഹ ശേഷം ഷഫ്‌നയെ അഭിനയിക്കാൻ നിർബന്ധിച്ചത് ഞാൻ ആയിരുന്നു.എന്റെ വിവാഹം കഴിഞ്ഞ ശേഷം സീരിയലുകളിൽ നിന്നാണ് അവസരം വന്നിരുന്നത്. ആദ്യം ചെയ്യുന്നില്ലെന്ന് വിചാരിച്ചാണ് ഇരുന്നത്. പിന്നെ ഒരു വർഷത്തേക്ക് ബോറടി മാറ്റാൻ എന്ന തരത്തിലാണ് അഭിനയിച്ച് തുടങ്ങിയത് ഷഫ്‌നയും സജിനും പറഞ്ഞു.

ഞങ്ങൾ പരസ്പരം സ്‌പേസ് കൊടുത്താണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ലൈഫ് ബോർ അടിക്കുന്നില്ല. ഞങ്ങൾ പുറത്ത് പോകുമ്പോൾ ഞാൻ ഇക്കാക്ക് വാരിക്കൊടുക്കും. പക്ഷെ ആൾക്ക് അത് വാങ്ങിക്കാൻ ഭയങ്കര മടിയാണ്. മേടിക്കാൻ മടികാണിക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് ഭര്യയല്ലേ തരുന്നത് പിന്നെ എന്തിനാണ് മടി കാണിക്കുന്നത് എന്നും ഷഫ്‌ന പറയുന്നു.

Advertisement