സാരി നമ്മൾ ആർക്കും കൊടുക്കരുത്, അത് പിന്നെ തിരിച്ചുകിട്ടിയെന്ന് വരില്ല: അമേയ മാത്യു

65

മോഡലിംഗിലൂടെയും അഭിനയത്തിലൂടെയും മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് അമേയ മാത്യു. സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും കരിക്ക് എന്ന മലയാളികളുടെ പ്രിയപ്പെട്ട വെബ് സീരീസിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

കരിക്കിലെ ഒറ്റ എപ്പിസോഡിലൂടെ തന്നെ അമേയ വലിയ രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. അതിന് ശേഷം താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി തുടങ്ങി. ഒരുപാട് വെബ് സീരീസുകൾ മലയാളത്തിലുണ്ടെങ്കിലും എപ്പോഴും പ്രേക്ഷകർ ഇത് വിലയിരുത്തുന്നത് കരിക്കുമായി ബന്ധപ്പെടുത്തിയാണ്.

Advertisements

കരിക്കിലൂടെ പ്രശസ്തരായ ഒരുപാട് താരങ്ങളിൽ ഒരാളാണ് അമേയ. മോഡലിംഗ് മേഖലയിൽ സജീവമായ അമേയ 3 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുളളൂ. എന്നിരുന്നാലും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല താരം.

അമേയ പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഗ്ലാമറസ്, മോഡേൺ, നാടൻ എന്നിങ്ങനെ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന അമേയയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

രസകരമായ ഒരു ക്യാപ്ഷനോടുകൂടിയാണ് ഇത്തവണ താരം ചിത്രങ്ങൾ പങ്കുവെച്ചത്. സാരി നമ്മൾ ആർക്കും കൊടുക്കരുത്. അത് പിന്നെ തിരിച്ചുകിട്ടിയെന്ന് വരില്ല. സംശയം ഉണ്ടേൽ നോക്ക്. ഇത് വേറെ ആളുടെ സാരിയാ എന്ന് അമോയ ക്യാപ്ഷനായി കുറിക്കുന്നു.

ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. നിരവധി ലൈക്കുകളും കമന്റുകളും ഒക്കെയായി ആരാധകർ ആഘോഷമാക്കുകയാണാ താരത്തിന്റെ പോസ്റ്റ് ഇപ്പോൾ.

Advertisement