സ്‌നേഹയ്ക്ക് ഗംഭീര പിറന്നാൾ സർപ്രൈസ് ഒരുക്കി ഭർത്താവ് പ്രസന്ന, കണ്ണും മനസ്സും നിറഞ്ഞ് സ്‌നേഹ, കൈയ്യടിച്ച് ആരാധകർ

65

തെന്നിന്ത്യൻ സിനിമാ ലോകത്ത് യുവതലമുറ മാതൃകയാക്കുന്ന താര ദാമ്പതികളാണ് നടൻ പ്രസന്നയുടേതും നടി സ്നേഹയുടേതും.അഭിനയവും ദാമ്പത്യ ജീവിതവും ഒരുപോലെ മനോഹരമായി കൊണ്ടു പോവുകയാണ് ഇരുവരും.

ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2012 ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം. രണ്ടു മക്കളാണ് ഇവർക്ക്. മകൻ വിഹാനും മകൾ ആദ്യാന്തയും. തെന്നിന്ത്യയിലെ ഒരു കാലത്തെ മുൻനിരനായികയായിരുന്നു സ്നേഹ.

Advertisements

2000ൽ സഹൂപോത എന്ന സിനിമയിൽ അഭിനയിച്ച് തുടങ്ങിയ താരം ഇപ്പോഴും സിനിമയിൽ സജീവമാണ്.
തെന്നിന്ത്യയിലെ മുൻനിരനായികമാരിൽ ഒരാളായി മുന്നേറുമ്പോഴും അന്യഭാഷയിൽ സജീവമാണ് താരം. ഒരു ബ്രേക്ക് ഇല്ലാതെയാണ് സ്നേഹ സിനിമയിൽ മുന്നേറുന്നത്.

ഒരേ മുഖം, ദ ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലാണ് മലയാളത്തിൽ സ്നേഹ അവസാനമായി അഭിനയിച്ചത്. ഗർഭിണിയായിരുന്നപ്പോൾ മുതലുളള തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവച്ചിരുന്നു. മകൾ ജനിച്ച ശേഷം തന്റെ മെറ്റേർണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

അതേ സമയം സ്‌നേഹയുടെ 39ാം പിറന്നാളായിരുന്നു ഒക്ടോബർ 12 തിങ്കളാഴ്ച. നടിക്ക് ഗംഭീര പിറന്നാൾ സർപ്രൈസാണ് ഭർത്താവും നടനുമായ പ്രസന്ന ഒരുക്കിയത്. കൂടാതെ ഹൃദയ സ്പർശിയായ പിറന്നാൾ ആശംസയും നടൻ നേർന്നിട്ടുണ്ട്.

വർഷങ്ങൾ പെട്ടെന്ന് പോകുന്നുണ്ടെങ്കിലും എൻറെ ലോകം ഇപ്പോഴും നമ്മൾ ആദ്യമായി പ്രണയബദ്ധരായ സമയത്ത് നിൽക്കുകയാണ്. അതിനേക്കാളും മൂല്യമുള്ള ഒന്നുമില്ല. ഇത്രയും നാളും നിന്നോട് ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും നിന്നോടുള്ള എൻറെ സ്‌നേഹകടലിൻറെ ഒരു തുള്ളിപോലുമായിട്ടില്ല. എന്റെ ആത്മാവിലെ ഓരോ തുള്ളിയിലും നീയാണ്.

എന്റെ കുറവുകളിലും ദേഷ്യപ്പെടലിലുമൊക്കെ സ്‌നേഹം കൊണ്ട് ചേർന്നു നിന്നുള്ള നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നീ എൻറെ ശ്വാസമാണ്. നീ ആഗ്രഹിക്കുന്നതെല്ലാം നൽകി ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷ ജന്മദിനം കണ്ണമ്മ എന്ന് പ്രസന്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സ്‌നേഹക്കും മകനും ഒപ്പമുള്ള പിറന്നാൾ സ്‌പെഷ്യൽ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പ്രസന്നക്കും പിറന്നാൾ ആശംസ നേർന്നവർക്കും നന്ദി പറഞ്ഞ് സ്‌നേഹ രംഗത്തെത്തിയിട്ടുണ്ട്. പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച്‌കൊണ്ടാണ് നടി നന്ദി പറഞ്ഞിരിക്കുന്നത്.

നീ എന്നെ എപ്പോഴും വളരെ സ്‌പെഷ്യൽ ആക്കുന്നു. ഇതെന്റെ ഏറ്റവും മികച്ച ജന്മദിനങ്ങളിൽ ഒന്നാണ്, എന്തൊരു സർപ്രൈസ് അലങ്കാരങ്ങൾ, കേക്ക്, ഈ സ്ഥലം എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു.

എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്‌നേഹത്തിനും ആശംസകൾക്കും പിന്തുണക്കും നന്ദി സ്‌നേഹ കുറിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സ്‌നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. ഇവർക്ക രണ്ട് കുട്ടികളുമുണ്ട്.

Advertisement