പുതിയ ജീവിതത്തിന്റെ സന്തോഷങ്ങൾ വാക്കുകൾക്കതീതമ നിറവയറിൽ കൈവെച്ച് പുതിയ ചിത്രവുമായി ദർശന, ഏറ്റെടുത്ത് ആരാധകർ

105

മലയാളം മനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നട ദർശന ദാസ്. ഒരുപിടി സീരിയലുകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ചാണ് ദർശന മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി വളരുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയാണ് ദർശന ദാസ്.

ഇപ്പോഴിതാ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അമ്മയാവുന്നതിന്റെ ത്രില്ലിലാണ്. കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു അടുത്തിടെ താരമെത്തിയത്. ഒരു കുഞ്ഞിക്കൈ കാണിച്ചുള്ള പോസ്റ്റ് വന്നപ്പോൾ മുതൽ ആരാധകർ ദർശനയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു.

Advertisements

ഇതിന് ശേഷമായാണ് താരവും ആ സന്തോഷം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ദർശന ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പുതിയ വിശേഷം പങ്കുവെച്ചത്. പുതിയ ജീവിതത്തിന്റെ സന്തോഷം വാക്കുകൾക്കതീതമാണ്, പറഞ്ഞറിയിക്കാനവുന്നതല്ല അതെന്നായിരുന്നു ദർശന കുറിച്ചത്. കുഞ്ഞുവയറിൽ കൈവെച്ചുള്ള താരത്തിന്റെ ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്. മെറ്റേണിറ്റി വെയറിലെ ഫോട്ടോ ഷൂട്ടിനുള്ള ക്രഡിറ്റും താരം നൽകിയിരുന്നു. രണ്ടാമത്തെ തവണയാണ് ദർശന നിറവയറുമായി ഇൻസ്റ്റഗ്രാമിൽ ചിത്രം അപ്ലോഡ് ചെയ്യുന്നത്. ഇതിനുമുമ്പും താരം പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

ശരീരത്തിനകത്ത് മറ്റൊരു ജീവൻ വളരുന്നത് അനുഭവിക്കുന്നതിനത്ര മികച്ച ഫീലിംഗ് വേറെ ഒന്നുമില്ല എന്ന ക്യാപ്ഷൻ ചേർത്തുകൊണ്ട് ആയിരുന്നു ദർശന ചിത്രങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ ഈ ചിത്രവും വൈറലായിരിക്കുകയാണ്. അതേ സമയം സുമംഗലി ഭവയെന്ന പരമ്പയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം.

ഈ പരമ്പരയുടെ അസിസ്റ്റന്റെ ഡയറക്ടറായിരുന്നു അനൂപ്. വിവാഹം കഴിഞ്ഞതിന് ശേഷമായാണ് താരം സുമംഗലി ഭവയോട് ബൈ പറഞ്ഞത്. സോനു സതീഷാണ് ദർശനയ്ക്ക് പകരമായി പരമ്പബരയിലേക്ക് എത്തിയത്. പോസിറ്റീവ് കഥാപാത്രമായിരുന്നു ദേവി.

അതേ സമയം അമ്മയാവുന്നതിന് മുൻപുള്ള അനുഭവങ്ങൾ ശരിക്കും ആസ്വദിക്കുകയാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദർശന. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന മൗനരാഗമെന്ന സീരിയലിൽ അഭിനയിച്ച് വരികയായിരുന്നു ഇപ്പോൾ ദർശന. സരയുവെന്ന വില്ലത്തിയായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഞങ്ങളുടെ സുന്ദരിയെന്നുള്ള കമന്റുമായാണ് അനുശ്രീ ഭദ്രൻ എത്തിയത്. മൗനരാഗം പരമ്പ രയിൽ കാദംബരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്.

ദർശനയുടെ കരിയർ ബെസ്റ്റ് പരമ്പരകളിലൊന്നായ കറുത്ത മുത്തിലെ താരവും പോസ്റ്റിന് കീഴിൽ ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. കാർത്തുവായെത്തിയ റിനി റാജായിരുന്നു സ്നേഹം അറിയിച്ചെത്തിയത്. കന്യയെന്ന കഥാപാത്രത്തെയായിരുന്നു ദർശന അവതരിപ്പിച്ചത്. തുടക്കത്തിൽ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു കഥാപാത്രം.

പൊതുവെ അധികമാരും നെഗറ്റീവ് കഥാപാത്രങ്ങളെ ഏറ്റെടുക്കാൻ തയ്യാറാവില്ല. വില്ലത്തരത്തിനോടാണ് തനിക്ക് കൂടുതൽ താൽപര്യമെന്നായിരുന്നു ദർശന പറഞ്ഞത്. സുമംഗലി ഭവയിലെ കഥാപാത്രം നേരെ തിരിച്ചായിരുന്നു. ഈ സീരിയലിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു അനൂപും ദർശനയും പ്രണയത്തിലായത്. തുടക്കത്തിൽ സംസാരിച്ചിരുന്നില്ലെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു പിന്നീട്. ആ സൗഹൃദമാണ് പ്രണയമായി മാറിയതും വിവാഹത്തിലെത്തിയതും.

Advertisement