ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽ തല്ല് കഴിഞ്ഞുവെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ: സഹോദരന് ഒപ്പമുള്ള പഴയ ചിത്രവുമായി മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ

333

വർഷങ്ങളായി വ്യത്യസ്ത വേഷങ്ങളുമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്ക് വെച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സഹോദരൻ മധു വാര്യർക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ചാണ് മഞ്ജു വാര്യർ രംഗത്തെത്തിയിരിക്കുന്നചത്. മധു വാര്യരോടൊപ്പമുള്ള പഴയ ചിത്രമാണ് മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ലളിതവും സുന്ദരവുമായ ത്രോബാക്ക് എന്നാണ് ചിത്രത്തെ താരം വിശേഷിപ്പിച്ചിരിക്കുന്നത്. ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽ തല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ എന്ന ക്യാപഷനാണ് ചിത്രത്തിന് മഞ്ജു നൽകിയിരിക്കുന്നത്.

Advertisements

അതേ സമയം സഹോദരന്റെയും സഹോദരിയുടെയും ചിത്രം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അത് ഒരു പ്രത്യേക സന്തോഷം തന്നെയാണ് അങ്ങളയും പെങ്ങളും തല്ല് പിടിക്കുന്നത്, കൂടുതലും ആങ്ങള മാർക്ക് ആണ് തല്ല് കിട്ടാർ, പക്ഷെ എന്ത് കൊണ്ടോ വിവാഹം കഴിഞ്ഞാൽ എല്ലാം സീരിയസ് ആയി മാറുന്നു എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് എത്ര സുന്ദരമായ സഹോദര സ്‌നേഹം. എന്നാൽ രണ്ടു കൂട്ടരുടെയും വിവാഹ ശേഷം ഈ സ്വഭാവം പാടെ മാറുന്നു. എപ്പോഴും ബാല്യം സുന്ദരം.ഇന്നത്തെ അപേക്ഷിച്ചു പണ്ട് സഹോദര സ്‌നേഹം നിഷ്‌കളങ്കമായിരുന്നു. വഴക്കിട്ടാലും ഒരു കുഞ്ഞ് നാരങ്ങ മിട്ടായിലോ കണ്ണിമാങ്ങായിലോ തീരുന്ന കുഞ്ഞ് നൊമ്പരം.

ഇന്ന് കോടികൾ കൊടുത്താലും ആർത്തി തീരാത്ത ബന്ധങ്ങൾ കാണുമ്പോൾ കൊതിക്കാറുണ്ട് ഇന്നലെകൾക്ക് വേണ്ടി എന്നും ചിലർ കുറിച്ചിരിക്കുന്നു. അതേ സമയം മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയുടെ പേര് ഓർമിപ്പിച്ചാണ് ലളിതവും സുന്ദരവുമായ ത്രോബാക്ക് എന്ന വിശേഷണം താരം നൽകിയിരിക്കുന്നത്. മഞ്ജു വാര്യരും, ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മഞ്ജു വാര്യർ തന്നെയാണ്.

ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തൽ അണിനിരക്കുന്നുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കുടമാറ്റം, ഇന്നലെകളില്ലാതെ, പ്രണയവർണ്ണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രവും കൂടിയാണ് ലളിതം സുന്ദരം.

ബിജിബാൽ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം പി സുകുമാറും, ചിത്രസംയോജനം ലിജോ പോളും കൈകാര്യം ചെയ്യുന്നു. സെഞ്ചുറി റിലീസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Advertisement