നിത്യാ ദാസ് മലയാളത്തിലേക്ക് തിരിച്ച് വരുന്നു, മടക്കം മിനിസ്‌ക്രീനിലൂടെ, താരം എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര് ഹിറ്റ് സീരിയലിലെ പുതിയ കഥാപാത്രമായി

324

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകാനാക്കി താഹ സംവിധാനം ചെയ്ത ഈ പറക്കുംതളിക എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ ദാസ്. പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായിം സഹനടിയായും താരം തിളങ്ങിയിരുന്നു.

നിത്യാ ദാസ് അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും ജനമനസുകളിൽ നിറഞ്ഞ് നിൽക്കുന്നവയാണ്. എന്നാൽ വിവാഹം ശേഷം സിനിമയിൽ നിന്ന് നിത്യാ ദാസ് മാറി നിൽക്കുക ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു.

Advertisements

Also Read
ബഷീറിന് ഒപ്പം ഇറങ്ങിവന്ന സമയത്ത് മുക്കുപണ്ടമാണ് താലി മലയായി ഉപയോഗിച്ചത്, അതാണെങ്കിൽ ചൊറിയും, ആളുകളുടെ വായടപ്പിക്കാനാണ് അതൊക്കെ ധരിച്ചത്: സുഹാന

ഈ പറക്കും തളിക എന്ന ചിത്രത്തിൽ ഗായത്രി, ബസന്തി എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലായിരുന്നു നിത്യ അഭിയനിച്ചത്. ഈ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിത്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീടിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു. 2007 ൽ റിലീസ് ചെയ്ത സൂര്യ കീരിടം എന്ന സിനിമയിലാണ് നിത്യ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

2005 ൽ ഒരു ഫൈ്ളറ്റ് യാത്രയ്ക്കിടയിലാണ് ഭർത്താവ് ആയ അരവിന്ദ് സിംഗ് ജംവാലിനെ പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമായി മാറിയതോടെ 2007 ൽ ഇരുവരും വിവാഹിതരായി. പൈലൈറ്റ് ആയ ഭർത്താവിനെ കുറിച്ച് മുൻപ് പല അഭിമുഖത്തിൽ നിത്യ തന്നെ പറഞ്ഞിരുന്നു.

സിനിമയിലേക്ക് ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്ന ആരാധകരുടെ ചോദ്യം ആദ്യം മുതലേ ഉണ്ടായിരുന്നു. മകൾ നൈനയുടെ കൂടെയുള്ള ടിക് ടോക് വീഡിയോസിലൂടെ നിത്യാ ദാസ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയായി മാറിയിരുന്നു.
നിരന്തരം കിടിലൻ ഡാൻസ് വീഡിയോ അടക്കം പങ്കുവെച്ച് തുടങ്ങിയതോടെ നിത്യയും മക്കളുമെല്ലാം വീണ്ടും വാർത്തകളിൽ നിറഞ്ഞു.

ഇതിനിടയിൽ മലയാളത്തിലേക്കുള്ള നടിയുടെ തിരിച്ച് വരവ് ഉടനെ ഉണ്ടാവുമോ എന്ന കാത്തിരിക്കുന്നവർക്കുള്ള ഒരു സന്തോഷ വാർത്തയാണ് പ്രചരിക്കുന്നത്. മിനിസ്‌ക്രിൻ പരമ്പരയിലൂടെ നിത്യ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾകലമാൻ എന്ന സീരിയലിലൂടെ ഒരു അതിഥി വേഷത്തിലായിരിക്കും നിത്യാ ദാസ് എത്തുക.

അതേ സമയം സീരിയലിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ തന്നെ നടി അവതരിപ്പിക്കുന്നുണ്ടെന്നാണ് മറ്റ് ചില റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. സീരിയലിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരിത ജി നായർക്കൊപ്പമുള്ള നിത്യയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇരുവരും ഒരുമിച്ച് സീരിയലിന്റെ ഭാഗമാവുകയാണോ എന്ന ചോദ്യം ഉയർന്നത്.

Also Read
പിൻമാറുന്നില്ല, ഷാരൂഖിന്റെ നായികയായി നയൻ താര തന്നെയെത്തും, അറ്റ്ലിയുടെ ബോളിവുഡ് ചിത്രം തുടങ്ങുന്നു

വിക്കി പീഡിയയിലെ പ്രൊഫൈലിൽ നിത്യ ദാസ് എന്ന സ്വന്തം ഐഡിന്റിയിൽ തന്നെ നടി സീരിയലിലേക്ക് എത്തുന്നുവെന്നാണ് പറയുന്നത്. അടുത്തിടെ 250 എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലായിരുന്നു തിങ്കൾകലമാൻ സീരിയൽ പ്രേക്ഷകരും അണിയറ പ്രവർത്തകരും. ഇതിനോട് അനുബന്ധിച്ച് കഥയിൽ വമ്പൻ ട്വിസ്റ്റുകൾ കൊണ്ട് വരുമെന്നാണ് അറിയുന്നത്.

അങ്ങനെയാണ് നിത്യാ ദാസ് അടക്കമുള്ള ചില പ്രമുഖ താരങ്ങളെ കൂടി സീരിയലിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സീരിയലുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ താരങ്ങൾ തന്നെ പങ്കുവെച്ചിരുന്നു.

Advertisement