തന്റെ ജീവിതം ഏറെ മികച്ചതാവാൻ കാരണം അന്നെടുത്ത ആ തീരുമാനമാണ് ; ജീവിതത്തിലെ നിർണ്ണായകമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ലെന

21

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ലെന. ഒരുപാട് വർഷങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ താരം ഇന്നും മലയാളം സിനിമയിൽ സജീവമാണ്. ഏത് കഥാപാത്രവും അതിന്റേതായ തൻമയത്വത്തോടെ അവത്രിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് താരത്തിന് ഉണ്ട്. ഏതുതരം വേഷവും ഏറ്റെടുക്കാൻ ധൈര്യം കാണിക്കുന്ന നടിയാണ് ലെന.

Read More

Advertisement

നെഗറ്റീവ് കമന്റുകൾ ആണ് ശരീരഭാരം കൂട്ടാൻ പ്രചോദനം ആയത്, മൂന്ന് മാസം കൊണ്ട് പത്ത് കിലോ കൂട്ടി നടി ഇഷാനി കൃഷ്ണ ; സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി വീഡിയോ

സീരിയലുകളിലും സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോൾ സിനിമകളിലാണ് താരം കൂടുതലായി അഭിനയിക്കുന്നത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായാണ് താരം നില നിൽക്കുന്നത്. സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ തുടക്കം കുറിച്ചത്. 1998ലാണ് ഇത് റിലീസ് ചെയ്തത്. പിന്നീട് പല ചിത്രങ്ങളിലും മികച്ച വേഷങ്ങളിൽ താരം അഭിനയിച്ചു.

രണ്ടാം ഭാവം എന്ന ചിത്രത്തിനു ശേഷം താരം സിനിമയിൽ നിന്നും ചെറിയൊരു ബ്രെയ്ക്ക് എടുക്കുകയായിരുന്നു. പിന്നീട് ക്ലിനിക്കൽ സൈക്കോളജി പഠിക്കുവാനായി മുംബൈയിലേക്ക് പോകുകയാണുണ്ടായത്. പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ജോലിയിലിരിക്കെ ആണ് വീണ്ടും സിനിമയിലേക്ക് ക്ഷണം വരുന്നത്.

Read More

വായുവിലൂടെ ഉയർന്നുപൊങ്ങി മഞ്ജു വാര്യർ ; അതിസാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെ താരം – വീഡിയോ കാണാം

പിന്നീടാണ് താരത്തിന്റെ തിരിച്ചു വരവിന് വഴിയൊരുങ്ങുന്നതും പൂർവാധികം ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകുന്നതും. ഇപ്പോൾ തന്നെ ജീവിതത്തിലെ നിർണ്ണായകമായ ഒരു തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. രണ്ടാം ഭാവം എന്ന ചിത്രത്തിന് ശേഷം ഉന്നത പഠനത്തിന് പോകാനുള്ളതായിരുന്നു തൻറെ ജീവിതത്തിലെ മികച്ച തീരുമാനങ്ങളിൽ ഒന്ന് എന്നാണ് ലെന പറയുന്നത്.

തന്റെ ജീവിതം ഏറെ മികച്ചതായത് അതു കൊണ്ടാണ് എന്നാണ് താരം പറയുന്നത്. രണ്ടാം വരവിൽ ലെനയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ട്രാഫിക് എന്ന ചിത്രം. മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ ഈ സിനിമ കൊണ്ട് താരത്തിന് കഴിഞ്ഞു. പിന്നീടങ്ങോട്ട് ധാരാളം അവസരങ്ങളാണ് താരത്തിനെ തേടി വന്നത്.

മലയാളത്തിനു പുറമേ തമിഴിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. നൂറിലേറെ മലയാള സിനിമകളിലും ഇടയ്ക്കിടെ മിനി സ്‌ക്രീനിലും താരം അഭിനയിച്ചു കഴിഞ്ഞു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

Advertisement