നെഗറ്റീവ് കമന്റുകൾ ആണ് ശരീരഭാരം കൂട്ടാൻ പ്രചോദനം ആയത്, മൂന്ന് മാസം കൊണ്ട് പത്ത് കിലോ കൂട്ടി നടി ഇഷാനി കൃഷ്ണ ; സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി വീഡിയോ

58

സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ മക്കൾ. കൃഷ്മകുമറിന്റെ മുന്നാമത്തെ മകൾ ഇഷാനി കൃഷ്ണയുടെ മേക്കോവർ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരമാണ് താരം കൂട്ടിയിരിക്കുന്നത്. 41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് ഇഷാനി 51 കിലോയിൽ എത്തിയത്.

Advertisement

Read More

വായുവിലൂടെ ഉയർന്നുപൊങ്ങി മഞ്ജു വാര്യർ ; അതിസാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെ താരം – വീഡിയോ കാണാം

ഇപ്പോഴിതാ തന്റെ വെയ്റ്റ് ഗെയ്ൻ ട്രാൻസ്‌ഫൊർമേഷൻ വിഡിയോയുമായി എത്തിയിരിക്കുകയാണ് ഇഷാനി. മൂന്ന് മാസ കാലയളവിൽ താൻ കഴിച്ച ഭക്ഷണവും വർക്കൗട്ട് രീതികളും വിശദമായി തന്നെ ഇഷാനി വിഡിയോയിൽ പറയുന്നുണ്ട്.

ഇഷാനി പറയുന്നതിങ്ങനെയാണ്…

‘മാർച്ച് ആദ്യമാണ് ജിമ്മിൽ ചേരുന്നത്. വീട്ടിൽ വർക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും ജിമ്മിൽ പോകാൻ ആദ്യം വലിയ താൽപര്യമില്ലായിരുന്നു. ശരീരഭാരം കൂട്ടാനാണ് ജിമ്മിൽ എത്തിയതെന്ന കാര്യം ട്രെയിനറോടും പറഞ്ഞു. വർക്കൗട്ടിനേക്കാൾ ഡയറ്റിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു തന്നു.’

‘അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ല.’

‘ഭക്ഷണവും വർക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയ്യാറെടുക്കണം. ജീവിതത്തിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ ഇതിൽ വിജയിക്കൂ.’

Read More

ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു, എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിർത്തി; അനുഭവം വെളിപ്പെടുത്തി നടി മന്യ

‘മെലിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളും വിഡിയോ ഇപ്പോൾ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തിൽ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങൾക്കു താഴെ, ‘സാരിയിൽ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട്, പേപ്പർ പോലെ ഉണ്ട്’ എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്.

ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകൾ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായത് തന്നെ. എന്റെ ഫോട്ടോയ്ക്ക് എല്ലാവരും നല്ലതു പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങനെ തന്നെ ഇരുന്നേനെ. ഈ നെഗറ്റീവ് കമന്റുകളാണ് എനിക്ക് പ്രചോദനമായത്.’ നമ്മളെപ്പോളും നെഗറ്റീവ് കമന്റ്‌സ് പോസിറ്റീവ് ആയി എടുക്കണമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ഇഷാനി പറയുന്നുണ്ട്.

 

Advertisement