വായുവിലൂടെ ഉയർന്നുപൊങ്ങി മഞ്ജു വാര്യർ ; അതിസാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെ താരം – വീഡിയോ കാണാം

665

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറർ സിനിമയായ ചതുർമുഖത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മഞ്ജുവാര്യരും സണ്ണി വെയ്‌നും ആണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മഞ്ജു വാരിയർ ആദ്യമായി റോപ് സ്റ്റണ്ട് ചെയ്ത വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അതിസാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെ മഞ്ജു തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. റോപ്പ് ശരീരത്തിൽ കെട്ടി വായുവിലൂടെ ഉയർന്നുപൊങ്ങുന്ന മഞ്ജുവിനെയാണ് മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

Advertisement

ജൂലൈ ഒൻപതിനാണ് ചിത്രം സീ 5 പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസിനെത്തിയത്. രഞ്ജിത്ത് കമല ശങ്കർ, സലിൽ വി. എന്നീ നവാഗതർ സംവിധാനം ചെയ്ത ചതുർമുഖത്തിന്റെ തിയെറ്റർ റിലീസ് ഏപ്രിൽ എട്ടിനായിരുന്നു. നിരൂപണപ്രശംസയും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു.

Read More

മൃദുല വിജയിയേയും യുവയേയും ഒന്നിപ്പിച്ച നടി രേഖ രതീഷ് എന്തുകൊണ്ടാണ് കല്യാണത്തിന് പങ്കെടുക്കാതിരുന്നത്, അവർ തമ്മിൽ പിണക്കത്തിലായോ?

അമ്പതു ശതമാനം സീറ്റുകൾ മാത്രം അനുവദിച്ച സാഹചര്യത്തിൽ പോലും നല്ല കളക്ഷൻ നേടിയ സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിർത്തലാക്കുകയും ചെയ്തതോടെ തിയ്യേറ്ററുകളിൽ നിന്നും പ്രദർശനം നിർത്തി വെയ്ക്കുകയായിരുന്നു.

Read More

അതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, ഒറ്റയ്ക്കുള്ള അമേരിക്കൻ യാത്രയെ കുറിച്ച് മീരാ നന്ദൻ

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രനും കോ-പ്രൊഡ്യൂസർ ബിജു ജോർജ്ജും അസോസിയേറ്റ് പ്രൊഡ്യൂസേർസ് സഞ്‌ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലെജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരുമാണ്. വിഷ്ണു ഗോവിന്ദ് സൌണ്ട് മിക്‌സിംഗ് നിർവ്വഹിച്ച സിനിമയിലെ വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം നിമേഷ്.എം.താനൂരും മേക്കപ്പ് രാജേഷ് നെന്മാറയുമാണ്.

ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ക്ഷൻസ് എന്നീ ബാനറുകളിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിസ്സ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ്. അഭിനന്ദൻ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും സൌണ്ട് ഡിസൈൻ-ബാക്ക്‌ഗ്രൌണ്ട് സ്‌ക്കോർ ഡോൺ വിൻസന്റും നിർവ്വഹിച്ചിരിക്കുന്നു.

Advertisement