മൃദുല വിജയിയേയും യുവയേയും ഒന്നിപ്പിച്ച നടി രേഖ രതീഷ് എന്തുകൊണ്ടാണ് കല്യാണത്തിന് പങ്കെടുക്കാതിരുന്നത്, അവർ തമ്മിൽ പിണക്കത്തിലായോ?

109

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളായ മൃദുല വിജയിയും യുവ കൃഷ്ണയും ഇക്കഴിഞ്ഞ ജൂലായ് എട്ടാം തീയതി ആയിരുന്നു വിവാഹിതരായത്. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു യുവ മൃദുലയ്ക്ക് താലി ചാർത്തിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹ ചടങ്ങിന് ശേഷം റിസപ്ഷനും നടന്നിരുന്നു. അതേ സമയം ഏറെ മാധ്യമ ശ്രദ്ധ നേടിയ വിവാഹമായിരുന്നു യുവയുടേയും മൃദിലയുടേയം. സോഷ്യൽ മീഡിയിൽ എല്ലാം ഇവരുടെ വിവാഹ ചിത്രങ്ങളും വീടിയോയും വൈറലായി മാറിയിരുന്നു.

Advertisements

More Articles
എന്റെ അഭിനയം കണ്ട് ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു; പഴശ്ശിരാജയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് കനിഹ

വിവാഹത്തിന് മൃദുല വിജയ് ധരിച്ചിരുന്ന സാരിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താലി കെട്ടുന്ന സമയത്ത് സെറ്റ് സാരിയും അതിനു ശേഷം പട്ടു സാരിയും ആണ് മൃദുല ധരിച്ചത്. ചടങ്ങിനു ശേഷം ഇരുവരും മാധ്യമങ്ങൾക്ക് സംസാരിക്കുകയും ചെയ്തിരുന്നു. വ്യത്യസ്തമായ ആഭരണങ്ങളാണ് മൃദുല ചടങ്ങിന് അണിഞ്ഞിരുന്നത്. ഇരുവരുടെയും വിവാഹ സമയത്തുള്ള ചിത്രങ്ങൾ വൈറലായിരിക്കുകയാണ് ഇപ്പോൾ.

എന്നാൽ ചിത്രങ്ങളെല്ലാം കണ്ട ശേഷം പ്രേക്ഷകർ മറ്റൊരു കാര്യമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കല്യാണത്തിന് പ്രശസ്ത സീരിയൽ നടിയായ രേഖ രതീഷിന്റെ ആഭാവം ആണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. രേഖ ചേച്ചി എവിടെ? രേഖ ചേച്ചിയെ കണ്ടില്ലല്ലോ? ചേച്ചിയെ വിവാഹത്തിന് ക്ഷണിച്ചില്ല? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങളാണ് ദമ്പതികളോട് ആരാധകർ ചോദിക്കുന്നത്.

More Articles
ആഗ്രഹിച്ചത് പോലീസുകാരിയാകാൻ, വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്, ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡും: നടി കന്യയുടെ ജീവിത കഥ

രേഖ രതീഷ് മുഖേനയാണ് ഇരുവർക്കും ഈ വിവാഹം സെറ്റായത് എന്നത് കൊണ്ടാണ് രേഖാ രതീഷിന്റെ അഭാവം ശ്രദ്ധിക്കപ്പെടാൻ കാരണം ആയിരിക്കുന്നത്. തങ്ങളുടെ വിവാഹത്തിന് കാരണക്കാരി രേഖ ചേച്ചിയാണെന്ന് യുവയും മൃദുലയും പല തവണ പറഞ്ഞിട്ടുള്ളതാണ്. വീട്ടിൽ വിവാഹാലോചന നടക്കുന്ന സമയത്ത് ചേച്ചി തന്നോട് മൃദുലയുടെ കാര്യം പറഞ്ഞു എന്ന് യുവയും യുവയുടെ കാര്യം പറഞ്ഞത് ചേച്ചി ആണെന്ന് മൃദുലയും പറഞ്ഞിട്ടുണ്ട്.

രേഖയുടെ അടുത്ത സുഹൃത്തുക്കളാണ് യുവയും മൃദുലയും. വിവാഹ ചടങ്ങുകളിലെ ചിത്രങ്ങളിൽ ഒന്നിൽ പോലും രേഖയെ കാണുന്നില്ല എന്നതാണ് ആരാധകരുടെ സംശയം ഇരട്ടി ആക്കുന്നത്. ഇതോടെ ഇരുവരും രേഖയുമായി പിണക്കത്തിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ അതൊന്നുമല്ല കാര്യം എന്നാണ് അറിയുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ കാരണം പരമാവധി ഏറ്റവും അടുത്ത ബന്ധുക്കളെയും കുടുംബക്കാരെയും മാത്രം പങ്കെടുപ്പിച്ച് കൊണ്ടാണ് വിവാഹം നടത്തിയത്. വിവാഹം ലളിതമാക്കി നടത്തുവാൻ ആയിരുന്നു പദ്ധതിയിട്ടത് അതുപോലെ തന്നെ വിവാഹം നടത്തുകയും ചെയ്തു. ഇനി സീരിയൽ മേഖലയിലെ സുഹൃത്തുക്കൾക്ക് വേണ്ടി മറ്റൊരു വിവാഹ സൽക്കാരം ഒരുക്കിയേക്കും എന്നാണ് അറിയുന്നത്.

മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവ കൃഷ്ണ. സീകേരള ചാനലിലെ പൂക്കാലം വരവായ് എന്ന പരമ്പരയിലെ സംയുക്തയായി ഇപ്പോൾ കൈയ്യടി നേടുന്ന നടിയാണ് മൃദുല വിജയ്.

More Articles
എന്റെ അഭിനയം കണ്ട് ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു; പഴശ്ശിരാജയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് കനിഹ

2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവ്വതി. സംഗീത നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം.

യുവയുടേയും മൃദുലയുടേയും ഏറ്റവും അടുത്ത സുഹൃത്തും പ്രമുഖ സീരിയിൽ നടിയുമായ രേഖാ രതീഷ് വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ മൃദുലയ്ക്ക് നൃത്തവും.

Advertisement