ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു, എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിർത്തി; അനുഭവം വെളിപ്പെടുത്തി നടി മന്യ

73

1992ൽ പുറത്തിറങ്ങിയ കിഴക്ക് വരും പാട്ട് എന്ന തമിഴ് സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്ന താരസുന്ദരിയാണ് നടി മന്യം. അതിനു ശേഷം താരം മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു. പല പരസ്യങ്ങൾക്കുവേണ്ടിയും മോഡലായ മന്യ 2000 ത്തിൽ ജോക്കർ എന്ന ലോഹിതദാസ് ദിലീപ് സിനിമയിലാണ് ആദ്യമായി നായികയാകുന്നത്.

തുടർന്ന് വൺ മാൻ ഷോ, രാക്ഷസ രാജാവ്, സ്വപ്നക്കൂട്, അപരിചിതൻ എന്നിങ്ങനെ ഇരുപതോളം മലയാള സിനിമകളിൽ മന്യ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്. അതേ സമയം അന്യദേശക്കാരിയും ഭാഷക്കാരിയാണെങ്കിലും മലയാളികൾക്ക് വീട്ടിലെ ഒരംഗത്തെ പോലെ ഇഷ്ടമായിരുന്നു മന്യയെ.

Advertisements

Also Read:
തുണി ഒന്നു ഉടുക്കാതെ വരുന്നതായിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയതാരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

മികച്ച വേഷങ്ങൾ ചെയ്ത് മലയാളത്തിൽ തിളങ്ങിയ മന്യ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. 2008 ൽ സത്യ പട്ടേലിനെ വിവാഹം ചെയ്‌തെങ്കിലും വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് 2013ൽ വികാസ് ബാജ്‌പേയിയെ വിവാഹം ചെയ്ത മന്യ ഇപ്പോൾ ഭർത്താവിനും മകൾക്കും ഒപ്പം അമേരിക്കയിലാണ് താമസം. താരം അവിടെ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

അഭിനയ രംഗത്ത് ഇപ്പോൾ സോഷ്യൽ മീഡിയ വഴി തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോൾ ജീവിതത്തിൽ ഒരിക്കലും തോറ്റുകൊടുക്കരുതെന്ന് പറയുകയാണ് നടി. വിജയം എത്രത്തോളം അടുത്താണെന്ന് പറയാൻ കഴിയില്ല. എന്റെ മന്ത്രം, ഒരിക്കലും പിന്മാറരുത് എന്നതാണ്. ഓരോ ദിവസവും എന്നെ ഞാൻ സ്വയം പഠിപ്പിയ്ക്കുന്നതെന്നും താരം പറയുന്നു.

തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആയിരുന്നു അനുഭവം പങ്കുവെച്ച് എത്തിയത്. മന്യയുടെ കുറിപ്പ് ഇങ്ങനെ:

ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതൽ, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനിൽപ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തിൽ വലിയ വലിയ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു.

എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിർത്തി. ഞാൻ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷെ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോവില്ല എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരിയ്ക്കും. തോൽക്കാൻ ഭയമില്ലാത്തവർക്കും നാണം കുണുങ്ങി നിൽക്കാതെ മുന്നോട്ട് നടക്കുന്നവർക്കും ഉള്ളതാണ് വിജയം.

More Articles
ആഗ്രഹിച്ചത് പോലീസുകാരിയാകാൻ, വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്, ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡും: നടി കന്യയുടെ ജീവിത കഥ

ഇപ്പോഴും, നിങ്ങൾ നിങ്ങളുടെ സ്വപ്നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കിൽ, ശ്രമിച്ചു കൊണ്ടേ ഇരിയ്ക്കുക. വിജയം എത്രത്തോളം അടുത്താണെന്ന് പറയാൻ കഴിയില്ല. എന്റെ മന്ത്രം ഒരിക്കലും പിന്മാറരുത്’ എന്നതാണ്. ഓരോ ദിവസവും എന്നെ ഞാൻ സ്വയം പഠിപ്പിയ്ക്കുന്നതും, എന്റെ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണെന്ന് മന്യ കുറിക്കുന്നു.

Advertisement