മുഖത്ത് രക്തവുമായി നടി പ്രിയങ്ക ചോപ്ര, ഇത് എന്തുപറ്റിയെന്ന് ആരാധകര്‍

72

ആരാധകര്‍ ഏറെയുള്ള നടിയാണ് പ്രിയങ്ക ചോപ്ര . പ്രിയങ്ക ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ ആണ് വൈറല്‍ ആവുന്നത്.

Advertisements

തന്റെ വരാനിരിക്കുന്ന ഹോളിവുഡ് ചിത്രമായ ഹെഡ്സ് ഓഫ് സ്റ്റേറ്റിന്റെ ഷൂട്ടിനിടെയുള്ള ചിത്രമാണ് നടി പങ്കുവച്ചത് . നെറ്റിയുടെ വലതുഭാഗത്ത് രക്തം തെറിച്ച രീതിയിലുള്ള ചിത്രങ്ങളാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്രയും കാലത്തെ ജോലിക്കിടയില്‍ ഇത്രയും രക്തം പറ്റിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പ്രിയങ്ക പോസ്റ്റില്‍ പറയുന്നത്. ജോണ്‍ സീനയും ഇദ്രിസ് എല്‍ബയും അഭിനയിക്കുന്ന ഹെഡ്സ് ഓഫ് സ്റ്റേറ്റില്‍ പ്രിയങ്ക ചോപ്ര ചില സ്റ്റണ്ടുകള്‍ ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതൊരു കോമഡി-ആക്ഷന്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായല്ല പ്രിയങ്ക സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുന്നത്. റിച്ചാര്‍ഡ് മാഡനൊപ്പം തന്റെ അവസാനം ഇറങ്ങിയ സീരിസായ സിറ്റാഡലില്‍ 80 ശതമാനം സ്റ്റണ്ടുകളും പ്രിയങ്ക ചെയ്തിട്ടുണ്ട്. ”ഷോയിലെ ഏകദേശം 80% സ്റ്റണ്ടുകളും ഞാന്‍ സ്വയം ചെയ്തു. അതില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു’ എന്നാണ് പ്രിയങ്ക അന്ന് പറഞ്ഞത്.

Advertisement