നിങ്ങളെ ചിരിപ്പിച്ച ഞാന്‍ കഴിഞ്ഞ കുറച്ചുകാലമായി കരയുകയായിരുന്നു; ദിലീപിന്റെ വാക്കുകള്‍

236

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. പ്രേക്ഷകരെ എന്നും ചിരിപ്പിച്ചിട്ടേ ഉള്ളൂ ഈ നടന്‍. എന്നാല്‍ ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്നുവന്ന കേസും പ്രശ്‌നങ്ങളും ഒക്കെ ദിലീപിന്റെ കരിയറിനെയും വലിയ രീതിയില്‍ ബാധിച്ചു. ഇപ്പോള്‍ വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് ദിലീപ്.

Advertisements

നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലാണ് ദിലീപ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഓടിയോ ലോഞ്ച് ചടങ്ങിനിടെ താരം പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരയുന്ന അവസ്ഥയാണ് തന്റെ ജീവിതത്തില്‍ ഉണ്ടായത് എന്ന് നടന്‍ പറഞ്ഞു.

വലിയ സന്തോഷമുണ്ട് , ഈ വേദിയില്‍ ഇന്ന് രണ്ട് ചടങ്ങാണ് നടന്നത് , ഒന്ന് പവിയുടെ ഓഡിയോ ലോഞ്ച് അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തിയേറ്റര്‍ അസോസിയേഷന്റെ പുതിയ സംരംഭം ദിലീപ് പറഞ്ഞു.

ഇതെന്റെ 149 മത്തെ സിനിമയാണ് . ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു ചിരിപ്പിച്ചു, കഴിഞ്ഞ കുറെ കാലമായി ഞാന്‍ ദിവസവും കരഞ്ഞു കൊണ്ടിരിക്കുന്നു ദിലീപ് പറഞ്ഞു.

ഇവിടം വരെ എത്തിയ ആളാണ് ഞാന്‍. സത്യസന്ധമായി പറഞ്ഞാല്‍ പ്രേക്ഷകരുടെ കൈയ്യടി. പിന്നെ ഞാന്‍ ഇത്രയും പ്രശ്നത്തില്‍ നില്‍ക്കുമ്പോള്‍ പോലും എന്നെ വിശ്വസിച്ചു കൊണ്ട് ഇത്രയും സിനിമ നിര്‍മ്മിക്കുന്ന എന്റെ നിര്‍മ്മാതാക്കള്‍, സംവിധയകരേയും കൂടെ പ്രവര്‍ത്തിച്ച ഒരുപാട് ആളുകളുടെ പ്രാര്‍ത്ഥനയാണ് ഈ ഞാന്‍ ദിലീപ് പറഞ്ഞു.

Advertisement