മങ്കാത്ത വീണ്ടും റിലീസ് ചെയ്യുന്നു, തിയ്യേറ്ററുകളെ ആവേശപ്പൂരപ്പറമ്പാക്കാന്‍ അജിത്ത്, കാത്തിരിപ്പില്‍ ആരാധകര്‍

20

അടുത്ത കാലത്തായി തമിഴ്‌നാട്ടിലെ ട്രെന്‍ഡായി മാറിയിരിക്കുകയാണ് പഴയ ഹിറ്റ് സിനിമകളുടെ റീറിലീസ്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് തല അജിത്ത് നായകനായി തകര്‍ത്ത് അഭിനയിച്ച മങ്കാത്തയും.

Advertisements

തമിഴിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മങ്കാത്ത. മെയ് ഒന്നിന് മങ്കാത്ത വീണ്ടും തിയ്യേറ്ററിലെത്താനൊരുങ്ങുകയാണ്. 24 കോടി രൂപയില്‍ ഒരുങ്ങിയ മങ്കാത്ത 68 കോടിയോളം രൂപയാണ് നേടിയതെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

Also Read:കോടികള്‍ വാരി വര്‍ഷങ്ങള്‍ക്ക് ശേഷം, ഇത് വിനീതിന്റെയും പിള്ളേരുടെയും തകര്‍പ്പന്‍ വിജയം

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം വീണ്ടും തിയ്യേറ്ററുകളിലെത്തുമ്പോള്‍ തിയ്യേറ്ററുകള്‍ ആവേശപ്പൂരപ്പറമ്പായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അജിത്തിന്റെ ആരാധകരൊന്നടങ്കം ഈ ദിവസത്തിനായുള്ള കാത്തിരിപ്പിലാണെന്ന് തന്നെ പറയാം.

ചിത്രം ധയാനിധി അളഗിരിയും വിവേക് രത്‌നവേലും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മങ്കാത്തയില്‍ തൃഷയും ആന്‍ഡ്രിയയുമാണ് നായികമാരായി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ അര്‍ജുന്‍, വൈഭവ്, അശ്വിന്‍ തുടങ്ങിയ വമ്പന്‍താരനിരയാണ് അണിനിരന്നത്.

Also Read:മനോജിനേക്കാള്‍ വലിയ നടി, ഇതൊക്കെയാണ് ഓസ്‌കാര്‍ അഭിനയം, അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ അലറിക്കരയുന്ന മനോജ് കെ ജയന്റെ ഭാര്യയുടെ വീഡിയോ വൈറല്‍, പിന്നാലെ സോഷ്യല്‍മീഡിയയില്‍ പരിഹാസം

ശക്തി ശ്രാവണന്‍ ഛായഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീതസംവിധാനവും നിര്‍വഹിച്ചു. അതേസമയം ഏപ്രില്‍ 20ന് വിജയ് നായകനായി എത്തിയ ഗില്ലിയും തിയ്യേറ്ററിലെത്താനിരിക്കുകയാണ്. തൃഷയാണ് ചിത്രത്തിലെ നായിക.

Advertisement