മനോജിനേക്കാള്‍ വലിയ നടി, ഇതൊക്കെയാണ് ഓസ്‌കാര്‍ അഭിനയം, അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ അലറിക്കരയുന്ന മനോജ് കെ ജയന്റെ ഭാര്യയുടെ വീഡിയോ വൈറല്‍, പിന്നാലെ സോഷ്യല്‍മീഡിയയില്‍ പരിഹാസം

611

പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെജി ജയന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മലയാള സിനിമാ താരം മനോജ് കെ ജയന്റെ പിതാവാണ് അദ്ദേഹം. തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

Advertisements

മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മനോജ് കെ ജയനും ഭാര്യ ആശയും മകള്‍ കുഞ്ഞാറ്റയുമെല്ലാം അദ്ദേഹത്തെ ഒരു നോക്ക് കാണാനായി എത്തിയിരുന്നു. വാഹനത്തില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ നിയനന്ത്രണംവിട്ട് പൊട്ടിക്കരയുന്ന ആശയുടെ വീഡിയോയാണ് വൈറലാവുന്നത്.

Also Read:കാന്‍സറായിരിക്കുമെന്ന് ഉറപ്പിച്ചു, വീട് പണി തീരും മുമ്പേ മരിച്ചുപോകുമോ എന്നായിരുന്നു പേടി, തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുമായി ഗ്ലാമി ഗംഗ

കരഞ്ഞ് തളര്‍ന്നുവീഴുകയായിരുന്നു ആശ. തനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടായിരുന്നു ആശ കരഞ്ഞത്. മനോജ് കെ ജയന്റെ നെഞ്ചില്‍ കിടന്ന് പൊട്ടിക്കരയുകയായിരുന്നു ആശ.

മനോജ് കെ ജയനും മകള്‍ കുഞ്ഞാറ്റയും ആശയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആശ കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. കെജി ജയന്റെ മൃതദേഹത്തില്‍ കി
ടന്ന് ഒത്തിരി നേരം കരഞ്ഞു. സങ്കടം അണപൊട്ടിയൊഴുകുന്ന ആശയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

Also Read:എനിക്കിഷ്ടം ജാസ്മിനെ, ബിഗ് ബോസിലെ ഇഷ്ടമത്സരാര്‍ത്ഥിയെ കുറിച്ചുള്ള റോക്കിയുടെ ചോദ്യത്തിന് മറുപടിയുമായി അനു ജോസഫ്

പലരും ആശയെ പരിഹസിച്ചുകൊണ്ടായിരുന്നു കമന്റ് ചെയ്തത്. ഇതൊക്കെയാണ് അഭിനയമെന്നും ശരിക്കും ഓസ്‌കാര്‍ ്അഭിനയമാണെന്നും എന്തൊരു ഓവറാക്കലാണിതെന്നും മനോജിനേക്കാള്‍ വലിയ നടിയാണെന്നുമൊക്കെയാണ് കമന്റുകള്‍.

Advertisement