പട്ടാളത്തിലെ ആ നടിയെ മറന്നോ, സിനിമയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം ഒടുവില്‍ വെളിപ്പെടുത്തി ടെസ്സ ജോസഫ്

117

പട്ടാളം എന്ന മമ്മൂട്ടിയുടെ സിനിമ കണ്ടവരാരും നടി ടെസ്സ ജോസഫിനെ മറക്കാന്‍ ഇടയില്ല . ഈ ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഇത്. അവതാരികയായി തുടക്കം കുറിച്ച് , പിന്നീട് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചു.

Advertisements

ആദ്യ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു എങ്കിലും പിന്നീട് തന്നെ തേടിവന്ന അവസരങ്ങള്‍ വേണ്ടെന്നു വെയ്ക്കുകയായിരുന്നു നടി. നീണ്ട നാളത്തെ ഇടവേളക്കുശേഷം ചക്കപ്പഴം എന്ന പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തി ടെസ്സ. പിന്നാലെ മിനിസ്‌ക്രീനില്‍ സജീവമാവുകയായിരുന്നു ഈ നടി.

Also Read:മനോജിനേക്കാള്‍ വലിയ നടി, ഇതൊക്കെയാണ് ഓസ്‌കാര്‍ അഭിനയം, അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ അലറിക്കരയുന്ന മനോജ് കെ ജയന്റെ ഭാര്യയുടെ വീഡിയോ വൈറല്‍, പിന്നാലെ സോഷ്യല്‍മീഡിയയില്‍ പരിഹാസം

തനിക്ക് ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു എങ്കിലും സാഹചര്യം മൂലം അതെല്ലാം വേണ്ടെന്നു വയ്ക്കുകയായിരുന്നു താരം .ഇ്‌പ്പോഴിതാ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും വിട്ടുനിന്നതെന്ന് പറയുകയാണ് ടെസ്സ.

മാതാപിതാക്കള്‍ക്ക് താന്‍ സിനിമയില്‍ നില്‍ക്കുന്നത് വലിയ ഇഷ്ടമുണ്ടായിരുന്നില്ല. താന്‍ സിനിമ തുടര്‍ന്നാല്‍ തന്റെ കുടുംബ ജീവിതമൊക്കെ എങ്ങനെയാകുമെന്ന് അമ്മയൊക്കെ ചിന്തിക്കാറുണ്ടായിരുന്നുവെന്നും പട്ടാളം ചെയ്യുമ്പോള്‍ അതായിരിക്കും തന്റെ ആദ്യത്തെയും അവസാനത്തെയും സിനിമയെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ വിവാഹത്തിന് ശേഷം വീണ്ടും അഭിനയിച്ചുവെന്നും ടെസ്സ പറയുന്നു.

Also Read:മനോജിനേക്കാള്‍ വലിയ നടി, ഇതൊക്കെയാണ് ഓസ്‌കാര്‍ അഭിനയം, അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ അലറിക്കരയുന്ന മനോജ് കെ ജയന്റെ ഭാര്യയുടെ വീഡിയോ വൈറല്‍, പിന്നാലെ സോഷ്യല്‍മീഡിയയില്‍ പരിഹാസം

പട്ടാളം ചെയ്യുന്നതിന് മുമ്പ് ലാല്‍ ജോസ് സാര്‍ വീട്ടിലേക്ക് വന്ന് മാതാപിതാക്കളോട് സംസാരിച്ചിരുന്നു. അദ്ദേഹം അവരെ കണ്‍വിന്‍സ് ചെയ്തതിന് ശേഷമായിരുന്നു താന്‍ സിനിമയിലേക്ക് വന്നതെന്നും ടെസ്സ കൂട്ടിച്ചേര്‍ത്തു.

Advertisement