കോടികള്‍ വാരി വര്‍ഷങ്ങള്‍ക്ക് ശേഷം, ഇത് വിനീതിന്റെയും പിള്ളേരുടെയും തകര്‍പ്പന്‍ വിജയം

152

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ വമ്പന്‍ യുവതാരനിരയാണ് അണിനിരന്നത്.

Advertisements

സിനിമക്കുള്ളിലെ സിനിമയും സൗഹൃദങ്ങളും പ്രണയവും എല്ലാം ഒത്തുചേര്‍ന്ന കംപ്ലീറ്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബേസില്‍ ജോസഫും, നിവിന്‍ പോളിയും അഭിനയിച്ചിട്ടുണ്ട്. നിവിന്‍ മോളിയെന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചത്.

Also Read:പട്ടാളത്തിലെ ആ നടിയെ മറന്നോ, സിനിമയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം ഒടുവില്‍ വെളിപ്പെടുത്തി ടെസ്സ ജോസഫ്

നിവിന്‍ പോളിയുടെ സ്‌റ്റൈലിഷ് കഥാപാത്രം തിയ്യേറ്ററുകളില്‍ കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. തിയ്യേറ്ററില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ അമ്പത് കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്.

വിനീത്് ശ്രീനിവാസന്‍ – വിശാഖ് സുബ്രഹ്‌മണ്യം കൂട്ടുകെട്ടില്‍ ഒരുങ്ങി അമ്പത് കോടി നേടുന്ന രണ്ടാമത്തെ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ആദ്യ ചിത്രം ഹൃദയമായിരുന്നു. കല്യാണി പ്രിയദര്‍ശനും നിത പിള്ളയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്.

Also Read:കാന്‍സറായിരിക്കുമെന്ന് ഉറപ്പിച്ചു, വീട് പണി തീരും മുമ്പേ മരിച്ചുപോകുമോ എന്നായിരുന്നു പേടി, തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുമായി ഗ്ലാമി ഗംഗ

അമൃത് രാംനാഥാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വന്‍ സെറ്റൊക്കെ ഇട്ടിട്ടാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിങ് പാര്‍ട്‌ണേഴ്‌സ്.

Advertisement