കാന്‍സറായിരിക്കുമെന്ന് ഉറപ്പിച്ചു, വീട് പണി തീരും മുമ്പേ മരിച്ചുപോകുമോ എന്നായിരുന്നു പേടി, തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുമായി ഗ്ലാമി ഗംഗ

73

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ടിപ്‌സ് വീഡിയോകള്‍ ചെയ്തുകൊണ്ടാണ് ഗ്ലാമി ആരാധകരെ സ്വന്തമാക്കിയത്. യൂട്യൂബിലെ താരമായ ഗംഗയ്ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്.

Advertisements

കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പീ ഡ ന ങ്ങ ളെ കുറിച്ചും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഗ്ലാമി നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Also Read:എനിക്കിഷ്ടം ജാസ്മിനെ, ബിഗ് ബോസിലെ ഇഷ്ടമത്സരാര്‍ത്ഥിയെ കുറിച്ചുള്ള റോക്കിയുടെ ചോദ്യത്തിന് മറുപടിയുമായി അനു ജോസഫ്

ഇപ്പോഴിതാ തന്റെ ഒരു രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗ്ലാമി തന്റെ പുതിയ വീഡിയോയിലൂടെ. കാന്‍സറാണെന്ന് തെറ്റിദ്ധരിച്ചുപോയി എന്ന് പറഞ്ഞുകൊണ്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മുഖം ക്ലിയര്‍ സ്‌കിന്നായിരുന്നു.

പെട്ടെന്നാണ് കുറേ കുരുക്കള്‍ വന്നത്. ആദ്യം കരുതിയത് താന്‍ ഉപയോഗിക്കുന്ന മേക്കപ്പ് പ്രൊഡക്ടുകളുടെ അനന്തരഫലമായിരിക്കുമെന്നാണെന്നും അതോടെ മേക്കപ്പ് പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നത് കുറച്ചുവെന്നും എന്നിട്ടും മാറാതായതോടെ ഡോക്ടറെ കണ്ടുവെന്നും ഗ്ലാമി പറയുന്നു.

പാല്‍ ഉപയോഗിക്കുന്നത് കുറക്കാനാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ചെയ്തപ്പോള്‍ കുറച്ച് കുരുക്കള്‍ കുറഞ്ഞുവെന്നും പിന്നീട് മുഖം നിറയെ കുരുക്കള്‍ വന്നുവെന്നും അപ്പോഴേക്കും വയറുവേദനയും അസ്വസ്ഥതകളും വരാന്‍ തുടങ്ങിയെന്നും വെള്ളം കുടിച്ചാല്‍ പോലും വയറ് വീര്‍ക്കുന്ന അവസ്ഥയായി എന്നും ശാരീരികമായി ക്ഷീണിച്ചുവെന്നും ഗ്ലാമി പറയുന്നു.

Also Read:എന്തൊരു ലുക്കാണ്; സാരിയില്‍ സിമ്പിള്‍ ലുക്കില്‍ നയന്‍താര

ഒരിക്കല്‍ ടോയ്‌ലറ്റില്‍ പോയപ്പോള്‍ മോഷനില്‍ ബ്ലഡ് കണ്ടു. അതോടെ പേടിച്ചുപോയി എന്നും കാന്‍സറായിരിക്കുമെന്ന് കരുതിയെന്നും വീട് പണി തീരും മുമ്പേ താന്‍ മരിച്ചുപോകുമോ എന്ന് പേടിച്ചുവെന്നും പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് തനിക്ക് ഇരിട്ടബിള്‍ ബൗള്‍ സിന്‍ഡ്രമാണെന്ന് അറിഞ്ഞതെന്നും ഗ്ലാമി പറയുന്നു.

24 മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കേണ്ട കുടലിനെ താന്‍ 54 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ഫലമായിരുന്നു. ജങ്ക്ഫുഡും, ആന്‍സൈറ്റിയും ടെന്‍ഷനുമൊക്കെ വരുമ്പോള്‍ ഈ രോഗം വരാമെന്നും വെജിറ്റബിള്‍, ഫ്രൂട്‌സ്, പ്രൊബയോട്ടിക് ആയ ഫുഡ് ഒക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അത് കണ്‍ട്രോളാവുമെന്നും ഗ്ലാമി പറയുന്നു.

Advertisement