എനിക്കിഷ്ടം ജാസ്മിനെ, ബിഗ് ബോസിലെ ഇഷ്ടമത്സരാര്‍ത്ഥിയെ കുറിച്ചുള്ള റോക്കിയുടെ ചോദ്യത്തിന് മറുപടിയുമായി അനു ജോസഫ്

91

ബിഗ് ബോസ് സീസണ്‍ ആറ് വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്. അതിനോടകം ഏതാനും പേര്‍ ഷോയില്‍ നിന്നും പുറത്തായിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡില്‍ ഷോയിലേക്ക് എത്തിയവരുമുണ്ട്. ഷോയില്‍ നിന്നും പുറത്തായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അസി റോക്കി.

Advertisements

സഹമത്സരാര്‍ത്ഥിയെ മര്‍ദിച്ചതിന്റെ പേരിലാണ് റോക്കി ഷോയില്‍ നിന്നും പുറത്തായത്. ഷോയില്‍ നിന്നും പുറത്തായതിന് ശേഷവും റോക്കി പതിവായി ഷോ കണ്ട് അതിന്റെ റിവ്യൂ പറയാറുണ്ട്. ഇപ്പോഴിതാ റോക്കി പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാവുന്നത്.

Also Read:അബ്ദുല്‍ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും; പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍

സിനിമാസീരിയല്‍ താരവും മുന്‍ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അനു ജോസഫിനൊപ്പമാണ് റോക്കിയുടെ പുതിയ വീഡിയോ. ഇരുവരും ബിസിനസ്സ് പാര്‍ട്‌ണേഴ്‌സാണ്. ബിഗ് ബോസ് ഹൗസിനുള്ളില്‍ കയറിയാല്‍ കാര്യങ്ങള്‍ മൊത്തം മാറുമെന്ന് റോക്കി പറയുന്നു.

നമ്മള്‍ പുറത്തുനിന്ന് ഓരോ കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് പോയിട്ട് കാര്യമില്ല. നമ്മള്‍ പ്രതീക്ഷിച്ചത് പോലെയാവില്ല അവിടെയുള്ള കാര്യങ്ങളെന്നും അത് വേറെയൊരു ലോകമാണെന്നും അതിന്റെയുള്ളില്‍ കയറുമ്പോള്‍ മൈന്റ് കൈവിട്ടുപോകുമെന്നും റോക്കി പറയുന്നു.

Also Read:എന്തൊരു ലുക്കാണ്; സാരിയില്‍ സിമ്പിള്‍ ലുക്കില്‍ നയന്‍താര

ഈ സീസണില്‍ തനിക്ക് ഇഷ്ടം അന്‍സിബയെയും റിഷിയെയും അര്‍ജുനെയുമാണെന്ന് റോക്കി പറയുന്നു. എന്നാല്‍ തനിക്കിഷ്ടം ജാസ്മിനെയാണെന്നും നേരത്തെ റോക്കിയെയായിരുന്നു ഇഷ്ടമെന്നും അനു ജോസഫും പറയുന്നു.

Advertisement