എന്തൊരു ലുക്കാണ്; സാരിയില്‍ സിമ്പിള്‍ ലുക്കില്‍ നയന്‍താര

42

മലയാളത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് നയന്‍താര. എന്നാല്‍ മറ്റു ഭാഷകളിലാണ് ഈ നടിക്ക് തിളങ്ങാന്‍ കഴിഞ്ഞത്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് നായന്‍. ബോളിവുഡില്‍ അടക്കം നയന്‍താര അഭിനയിച്ചു കഴിഞ്ഞു.

Advertisements

ഇന്ന് രണ്ട് മക്കളും ഭര്‍ത്താവും അടങ്ങുന്നതാണ് നയനിന്റെ ലോകം. തന്റെ കുടുംബചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇടയ്ക്കിടെ നയന്‍താര എത്താറുണ്ട്. ഇപ്പോഴിതാ സാരി അണിഞ്ഞ് സിമ്പിള്‍ ലുക്കിലുള്ള ഫോട്ടോസ് ആണ് നയന്‍താര പങ്കുവെച്ചത്. മനോഹരമായി തന്നെ ചിത്രത്തിന് പോസ് ചെയ്തിട്ടുണ്ട് താരം.

സാരിക്ക് മേച്ചാവുന്ന നല്ല കമ്മലും മാലയും അണിഞ്ഞിട്ടുണ്ട്. നടിയുടെ ലുക്കിനെ കുറിച്ചുള്ള നിരവധി കമന്റ് ചിത്രത്തിന് താഴെ വരുന്നുണ്ട്. നിമിഷ നേരം കൊണ്ട് ഈ ഫോട്ടോസ് വൈറലായത് .

2021ല്‍ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പം റൗഡി പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വര്‍ഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്റ് തന്നെ അവതരിപ്പിച്ചിട്ടുണ്ട് നയന്‍താര. ഇപ്പോള്‍ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് താരം.

 

Advertisement