ലുക്ക് ലുക്കേയ്യ്; കിടിലന്‍ ഫോട്ടോസ് പങ്കുവെച്ച് മാളവിക മോഹനന്‍

28

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് താരസുന്ദരി മാളവിക മോഹനന്‍. മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്ത് എത്തുന്നത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് മാളവിക മോഹനന്‍ ഏറെ സുപരിചിതയായ നടിയായി മാറി.

Advertisements

മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു തന്നെ പട്ടം പോലെയിലേക്ക് റെക്കമെന്റ് ചെയ്തതെന്ന് മാളവിക മോഹനന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

പ്രശസ്ത ഛായാഗ്രഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. പട്ടം പോലെയ്ക്ക് ശേഷം തമിഴകത്തേക്ക് ചേക്കെറിയ മാളവിക സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ചിത്രമായ പേട്ടയില്‍ അഭിനയിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക ഇപ്പോഴിതാ പങ്കുവെച്ച ഫോട്ടോസ് ആണ് വൈറല്‍ ആകുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ പകര്‍ത്തിയ ഫോട്ടോസ് ആണ് ഇത്. ബിക്കിനിയില്‍ എടുത്ത സെല്‍ഫികള്‍ ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു. ഒരു മുറിയിലെ കണ്ണാടിയില്‍ നോക്കിക്കൊണ്ടാമ് ഫോട്ടോകള്‍ എടുത്തത്. പൊതുവേ ഈ നടി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്.

 

 

Advertisement