എന്റെ അഭിനയം കണ്ട് ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു; മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് കനിഹ

454

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നടി കനിഹ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് കനിഹ. മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് നായികയായി എത്തി മിന്നിച്ചിരുന്നു.

മലയാള സിനിമയിൽ ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാട് ചിത്രമായിരുന്നു താരത്തിന്റെ തലവര മാറ്റിയത്.
മമ്മൂട്ടി നായകനായ പഴശ്ശിരാജാ, കോബ്ര, മോഹൻലാലിന്റെ നായികയായി സ്പിരിറ്റ്, സുരേഷ്ഗോപിയുടെ നായികയായി ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ നായികയായി കനിഹ എത്തിയയിരുന്നു. അങ്ങനെ മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ കൂടിയായി കനിഹ മാറി.

Advertisements

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ കഥാപാത്രങ്ങളാിരുന്നു ഇതെല്ലാം. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്.

Also Read:
ആഗ്രഹിച്ചത് പോലീസുകാരിയാകാൻ, വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്, ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡും: നടി കന്യയുടെ ജീവിത കഥ

ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. പാപ്പന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ കനിഹ ഏതാനും ദിവസം മുൻപ് പങ്കുവച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആണ് കനിഹ. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിച്ച അനുഭവം പറയുകയാണ് കനിഹ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read:
തുണി ഒന്നു ഉടുക്കാതെ വരുന്നതായിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയതാരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

മമ്മൂട്ടി സാർ കേരളത്തിന്റെ സൂപ്പർസ്റ്റാറല്ലെ. അപ്പോ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നതിന് മുൻപ് അത്രയും വലിയൊരു താരത്തിന്റെ കൂടെ പ്രവർത്തിക്കാൻ അവസരം കിട്ടിയിരുന്നില്ല. ആദ്യമായിട്ടാണ് ഒരു മെഗാസ്റ്റാറിന്റെ കൂടെ അഭിനയിച്ചത്. മമ്മൂക്കയുടെ കൂടെ പഴശ്ശിരാജയിൽ ആദ്യ രണ്ട് സീനിൽ അഭിനയിക്കുമ്പോൾ ഭയങ്കര പേടിയായിരുന്നു.

ഞാൻ അധികം മിണ്ടാതെ ഇരുന്നു. ആക്ഷൻ എന്ന് പറയുമ്പോൾ മാത്രം ഡയലോഗ് പറയും. ചിത്രത്തിൽ ഞാൻ ആദ്യം അഭിനയിച്ച രീതി കണ്ട് മമ്മൂട്ടി സാർ പറഞ്ഞു; ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട. സാധാരണ പോലെ അഭിനയിക്കുക എന്ന്. എന്തെങ്കിലും തെറ്റുകളൊക്കെ വന്നാൽ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. പിന്നെ സെറ്റിൽ ഞാൻ അദ്ദേഹവുമായി കംഫർട്ടബിളായി.

Also Read:
യഥാർത്ഥ പ്രണയവും വേർപിരിയിലും ഉണ്ടായിരുന്നു, ബ്രേക്കപ്പായ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

എന്റെ പേടിയെല്ലാം മാറി മമ്മൂട്ടി സാറിന്റെ ചില നിർദ്ദേശങ്ങൾ എനിക്ക് നന്നായി ഉപകരിച്ചു. അപ്പോ അദ്ദേഹത്തിന്റെ കൂടെ നല്ലൊരു അനുഭവമായിരുന്നു. മമ്മൂട്ടി സാർ വളരെ ഫ്രണ്ട്ലിയാണ്. ഞാനൊരു പുതുമുഖമാണ് എന്ന രീതിയലല്ല അദ്ദേഹം എന്നെ കണ്ടത് അഭിനയം പഠിക്കുന്ന ഒരാളെന്ന രീതിയിലാണ് അദ്ദേഹം എന്നെ കണ്ടത്. അപ്പോ പഴശ്ശിരാജ സമയത്ത് അദ്ദേഹം എന്നെ നന്നായി സഹായിച്ചുവെന്നും കനിഹ പറയുന്നു.

Advertisement