യഥാർത്ഥ പ്രണയവും വേർപിരിയിലും ഉണ്ടായിരുന്നു, ബ്രേക്കപ്പായ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

85

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായികനായ പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞുനിൽക്കുന്ന നായികയായി മാറിയ താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിന് ശേഷം അന്യഭാഷയിലേക്ക് ചേക്കേറിയ അനുപമ മലയാളത്തേക്കാൾ കൂടുതൽ തെലുങ്കിലാണ് അഭിനയിച്ചിട്ടുള്ളത്.

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രേമത്തിന് ശേഷം തെലുങ്കിലായിരുന്നു അനുപമ കൂടുതലും അഭിനയിച്ചത്. ഇതിനിടെ ജോമോന്റെ സുവിശേഷങ്ങളിലൂടെ തിരികെ മലയാളത്തിലെത്തി. വീണ്ടുമൊരു ഇടവേള. ഇതിനിടെ തെലുങ്കിൽ നിരവധി സിനിമകൾ ചെയ്തു. തുടർന്നാണ് മണിയറയിലെ അശോകനിലൂടെ തിരികെ വരുന്നത്.

Advertisements

ഇതിനിടെ താരത്തിന്റെ ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഷോർട്ട് ഫിലിമും ചർച്ചയായിരുന്നു. അതേ സമയം അടുത്തിടെ അനുപമ മലയാളത്തിലേക്ക് തിരികെ വരികയും ചെയ്തിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അനുപമ തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇതിനിടെ ഒട്ടുമിക്ക നടിമാരെയും പോലെ അനുപമയെ കുറിച്ചും ഗോസിപ്പ് കോളങ്ങളിൽ പലതും എഴുതിയിരുന്നു.

Also Read
ആഗ്രഹിച്ചത് പോലീസുകാരിയാകാൻ, വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്, ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡും: നടി കന്യയുടെ ജീവിത കഥ

എന്നാൽ ഇതുവരേയും തനിക്ക് പ്രണയമുണ്ടോ ഇല്ലയോ എന്നൊന്നും താരം പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് അനുപമ മനസ് തുറന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അനുപമ എത്തിയിരുന്നു.

അപ്പോഴാണ് താരം പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. ആരാധകരിൽ ഒരാളാണ് എപ്പോഴെങ്കിലും യഥാർത്ഥ പ്രണയം അനുഭവിച്ചിട്ടുണ്ടോ എന്നേ താരത്തിനോടേ ചോദിച്ചത്. ഉണ്ടെന്നായിരുന്നു എന്നായിരുന്നു അതിന് അനുപമ നൽകിയ മറുപടി. ഉണ്ട് യഥാർത്ഥ പ്രണയവും യഥാർത്ഥ ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി.

എന്നാൽ തന്റെ പ്രണയത്തെക്കുറിച്ച് കൂടുതലൊന്നും തുറന്നു പറയാൻ മാത്രം അനുപമ കൂട്ടാക്കിയില്ല. എങ്കിലും താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയായിരുന്നു. അതേ സമയം തന്റെ പുതിയ സിനിമകളെക്കുറിച്ചും അനുപമ തുറന്നു പറഞ്ഞിരുന്നു. നിഖിലിന്റെ 18 പേജുകൾ, കാർത്തികേയ 2, റൗഡി ബോയ്സ്, എന്നിവയാണ് പുതിയ സിനിമകൾ.

Also Read
ആ വാശിയിലാണ് ഞാൻ പിന്നീട് അഭിനയിച്ച് കാണിച്ചത് ; ആദ്യ ഓഡിഷനിൽ ഉണ്ടായ അവഗണന തുറന്ന് പറഞ്ഞ് ഗൗതമി നായർ

മലയാള സിനിമ ഹെലന്റെ തെലുങ്ക് റീമേക്കിലും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴ് ചിത്രം തള്ളി പോഗാതെ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. മലയാളത്തിലും അനുപമയുടേതായി സിനിമകൾ ഇറങ്ങാനുണ്ട്. മണിയറയിലെ അശോകൻ ആയിരുന്നു അവസാനം അഭിനയിച്ച സിനിമ. ഈ ചിത്രത്തിന്റെ സഹ സംവിധായകയും അനുപമ ആയിരുന്നു.

Advertisement