പതിനാറ് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇരട്ടക്കുട്ടികളുടെ അച്ഛനായി സംവിധായകൻ സജി സുരേന്ദ്രൻ, സന്തോഷം അറിയിച്ച് സജി, ആശംസകളുമായി താരലോകം

38

നിരവധി സൂപ്പർ ഹിറ്റ് സിനിമകളും സീരിയലുകളുംഒരുക്കി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനായി മാറിയ താരമാണ് സജി സുരേന്ദ്രൻ. തിരുവനന്തപുരം സ്വദേശിയായ സജി സുരേന്ദ്രൻ സഹസംവിധായകനായിട്ടാണ് മിനിസ്‌ക്രീനിലൂടെ തുടങ്ങിയത്.

പിന്നീട് സ്വതന്ത്ര സംവിധായകനായ ശേഷമാണ് സിനിമാരംഗത്തേക്കും എത്തുന്നത്. ജയസൂര്യയും ഭാമയും പ്രധാന വേഷത്തിലെത്തിയ ഇവർ വിവാഹിതരായാൽ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് സജി സുരേന്ദ്രൻ മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനായി മാറിയത്. ടെലിവിഷൻ രംഗത്തും ഒരുകാലത്ത് സജീവമായിരുന്നു സജി സുരേന്ദ്രൻ. മേഘം, മാനസം, ആലിപ്പഴം, മന്ദാരം, അമ്മയ്ക്കായ് തുടങ്ങിയ പരരമ്പരകൾ സജി സുരേന്ദ്രൻ സംവിധാനം ചെയ്തു.

Advertisements

Also Read:
യഥാർത്ഥ പ്രണയവും വേർപിരിയിലും ഉണ്ടായിരുന്നു, ബ്രേക്കപ്പായ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

ഇവർ വിവാഹിതരായാൽ എന്ന ആദ്യ ചിത്രത്തിന് ശേഷം ഹാപ്പി ഹസ്ബൻഡ്സ്, ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ, ഹസ്ബൻഡ്സ് ഇൻ ഗോവ ഉൾപ്പെടെയുളള സിനിമകളും സജി സുരേന്ദ്രന്റേതായി പുറത്തിറങ്ങി. ജയസൂര്യ, ജയറാം, അനൂപ് മേനോൻ തുടങ്ങിയ താരങ്ങളെല്ലാം സജി സുരേന്ദ്രന്റെ സിനിമകളിൽ നായകന്മാരായിട്ടുണ്ട്.

അതേസമയം ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുളള സജി സുരേന്ദ്രന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താൻ ഇരട്ടകുട്ടികളുടെ അച്ഛനായ സന്തോഷ വിവരം പങ്കുവെച്ചാണ് സംവിധായകൻ എത്തിയിരിക്കുന്നത്. രണ്ട് ആൺകുട്ടികളാണ് സജി സുരേന്ദ്രന്റെയും ഭാര്യ സംഗീതയുടെയും ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്.

രണ്ട് ആൺകുട്ടികൾ, അതുകൊണ്ടുതന്നെ അത്ഭുതവും സന്തോഷവും ഇരട്ടിയാണ് എന്ന കുറിപ്പോടെയാണ് സജി സുരേന്ദ്രൻ എത്തിയത്. പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് മക്കൾ എത്തിയത്. 2005ലാണ് സജി സുരേന്ദ്രനും അവതാരകയായ സംഗീതയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം.

Also Read:
ആഗ്രഹിച്ചത് പോലീസുകാരിയാകാൻ, വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്, ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡും: നടി കന്യയുടെ ജീവിത കഥ

അതേ സമയം ആംഗ്രി ബേബീസ് ഇൻ ലവ്, ഷീ ടാക്സി തുടങ്ങിയവയാണ് സജിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.ഇപ്പോൾ മനസിനക്കരെ എന്ന പരമ്പരയുടെ സംവിധായകനാണ് സജി സുരേന്ദ്രൻ.

Advertisement