നാളിതുവരെ ഉള്ളതിൽ വെച്ച് അത്യുഗ്രൻ പ്രകടനവുമായി വിജയ്, മാസ്റ്റർ ഹെവി മാസ്സ് എന്ന് പടംകണ്ടവർ

126

ഇളയദളപതി വിജയ് നായകനായി എത്തുന്ന മാസ്റ്റർ തമിഴ്‌നാട്ടിൽ പ്രദർശനം ആരംഭിച്ചു. പുലർച്ചെ നാലുമണിയോടെയാണ് ആദ്യ ഷോ ആരംഭിച്ചത്. ലഭ്യമാകുന്ന വിവരമനുസരിച്ച് ഈ ലോകേഷ് കനകരാജ് ചിത്രം ഹെവി മാസ്സ് ആണെന്നാണ് സൂചന. വിജയ് തർത്തുവാരിയെന്നാണാ പടം കണ്ടിറങ്ങിയ ചെന്നൈയിലെ പ്രേക്ഷകരുടെ അഭിപ്രായം.

ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു ആരാധകർ. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

Advertisements

പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ ആരാധകർ തലേദിവസം രാത്രി മുതൽ ആഘോഷത്തിൽ പങ്കെടുത്തു. സോഷ്യൽ മീഡിയ പേജുകളിലടക്കം മാസ്റ്ററിന്റെ ആദ്യ പ്രതികരണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്.

നടൻ വിജയിയുടെ നാളിതുവരെ ഉള്ളതിൽ വെച്ച് അത്യുഗ്രൻ പ്രകടനമാണ് മാസ്റ്ററിൽ. ബോക്‌സോഫീസിൽ പുതിയൊരു ചരിത്രം കുറിക്കുകയാണ്. ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രമാണെന്നുള്ള കാര്യത്തിൽ സംശയമില്ല. ദളപതിയുടെ മറ്റൊരു സ്‌റ്റൈലിഷ് അവതാരമാണ് ചിത്രത്തിലേത് എന്നും എല്ലാവരും കണ്ടിരിക്കേണ്ട പടമാണെന്നും തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യ റിപ്പോർട്ടുകളിൽ പറയുന്നു.

അതേ സമയം കേരളത്തിൽ പത്ത് മാസത്തിന് മുകളിലായി അടച്ച് കിടന്ന തിയറ്ററുകൾ ഇന്ന് മുതൽ തുറന്നു. ഇളയദളപതി വിജയ് നായകനായി അഭിനയിച്ച മാസ്റ്ററാണ് ആദ്യം റിലീസായി എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന സിനിമ ആണെന്നത് കൊണ്ട് തന്നെ സിനിമാപ്രേമികളും വലിയ ആവേശത്തിലാണ്.

നടൻ ദിലീപിന്റെ അധ്യക്ഷതയിലുള്ള സംഘടന കൂടി ഇടപ്പെട്ടാണ് തിയറ്റർ തുറക്കുന്നതിൽ വ്യക്ത വരുത്തിയത്. തിയറ്ററുകളിലേക്ക് എത്തിയ മാസ്റ്ററിന് വമ്ബൻ സ്വീകരണം തന്നെ ലഭിച്ചിരിക്കുകയാണ്. വിജയ് ഫാൻസിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമെന്നാണ് ആദ്യ റിപ്പോർട്ടുകൾ.

മാസ്റ്ററിന് ആശംസകളുമായി പ്രമുഖരാണ് എത്തുന്നത്. നടൻ ദിലീപ് ഫേസ്ബുക്കിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്, ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം.

ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ എന്നുമാണ് ദിലീപിന്റെ പോസ്റ്റ്.

Advertisement