Home Entertainment

അത് സത്യമാണ്, ഞങ്ങൾ നവ്യ നായരെയും മീര ജാസ്മിനെയും വിവാഹം കഴിക്കാൻ ഇരുന്നതാണ്, എല്ലാം നശിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

534

മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് നടൻ ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനുമായ ധ്യാൻ ശ്രീനിവാസൻ. സിനിമയിൽ സജീവമായി നിൽക്കുന്ന തരത്തിന്റെ പഴയൊരു അഭിമുഖം അടുത്തിടെ വൈറലായിരുന്നു. മലയാളത്തിലെ മുൻകാല നായികാ നടി നവ്യ നായരെ താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും സഹോദരൻ വിനീത് മീര ജാസ്മിനെ ഇഷ്ടപ്പെട്ടിരുന്നു എന്നുമാണ് അന്ന് ധ്യാൻ പറഞ്ഞത്.

കുറേ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പുറത്ത് വന്നതോടെ അതുമായി ബന്ധപ്പെട്ട വാർത്തകളും പ്രചരിച്ചു. അന്ന് പറഞ്ഞ കാര്യങ്ങളൊക്കെ കറക്ട് തന്നെ ആയിരുന്നു എന്നാണ് ധ്യാൻ ശ്രിനാവാസൻ ഇപ്പോൾ പറയുന്നത്. രണ്ട് നടിമാരെ ഇഷ്ടപ്പെട്ടിരുന്നതിനെ പറ്റിയും താരം വ്യക്തമാക്കി.

Advertisements

മീഡിയയിലുള്ള ഏതോ ഒരു സുഹൃത്താണ് ആ വീഡിയോ ആദ്യം അയച്ച് തരുന്നത്. അന്നേരം ഏഴായിരം പേര് മാത്രമേ അത് കണ്ടിട്ടുണ്ടായിരുന്നുള്ളു. പളനിയിലോ മറ്റോ ഷൂട്ടിങ്ങിന്റെ ഇടയിലാണ് ഞാനത് കാണുന്നത്. അത് കണ്ടപാടെ അങ്ങ് വിട്ട് കളഞ്ഞു. പിന്നെ ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിലാണ് വീഡിയോ വ്യാപകമായി വൈറലായത്. അതിനെ പറ്റി ഒന്നും ഞാൻ ആലോചിച്ചിട്ട് ഒന്നുമില്ല പറഞ്ഞത് പറഞ്ഞു.

Also Read
നടി അഞ്ജു കുര്യനുമായി പ്രണയത്തിൽ ആണോ, ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തുന്നു

ചെറിയ രീതിയിലങ്ങ് നാറി ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പക്ഷേ കുറേ ആൾക്കാർ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഇങ്ങനെ ഒക്കെ ആണല്ലേ ജെനുവിൻ ആയിരുന്നല്ലോ എന്നിങ്ങനെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചതെന്നും നടൻ പറയുന്നു. അന്നൊക്കെ തലയിൽ എണ്ണ തേച്ച് ഒരു സൈഡിലേക്ക് ഒട്ടിച്ച് വെക്കുന്നതായിരുന്നു ട്രെൻഡ്. അന്ന് ഞാൻ ഹൃത്വിക് റോഷൻ ആണെന്നാണ് വിചാരിച്ചത്.

വർഷങ്ങൾക്ക് ശേഷം അത് കണ്ടപ്പോഴാണ് ഒരു കിഴങ്ങനായിരുന്നു എന്ന് മനസിലായത്. എന്റെ ലുക്കിൽ മാത്രമേ പ്രശ്നമുള്ളു. പറഞ്ഞ കാര്യമൊക്കെ സത്യമായിരുന്നല്ലോ എന്നാണ് ധ്യാൻ പറയുന്നത്. പറഞ്ഞ രീതിയൊക്കെ നോക്കുമ്പോാൾ കുഞ്ഞിരാമായണത്തിലെ ആ പൊട്ടനെ പോലെയുണ്ടെന്ന് ചിലർ എന്നോട് സൂചിപ്പിച്ചു.

ഞാനും നോക്കിയപ്പോൾ അത് കറക്ടാണ്. ആള് പൊട്ടനാണെങ്കിലും കാര്യം പറയുന്നതൊക്കെ സത്യമാണ്. ആ സമയത്ത് മീര ജാസ്മിൻ, നവ്യ നായർ ആണ്. അവരിൽ ആരെയെങ്കിലും ഇഷ്ടപ്പെട്ടേ പറ്റുകയുള്ളു. ചേട്ടനെ മീര ജാസ്മിനെ ഇഷ്ടമായിരുന്നു. ഞങ്ങൾ തമ്മിൽ അതിനെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. അന്ന് വെള്ളിത്തിര ഇറങ്ങിയപ്പോൾ അതിന്റെ പോസ്റ്റർ കണ്ട് അത്രയും തകർന്ന് പോയി.

നവ്യ അതുവരെ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം കുടുംബ പശ്ചാതലത്തിൽ ഉള്ളതാണ്. ഞാനങ്ങ് വിഷമിച്ച് പോയി. ആ സമയത്ത് തന്നെയാണ് മീര ജാസ്മിന്റെ ബാല എന്ന തമിഴ് സിനിമ ഇറങ്ങുന്നത്. മീര ജാസ്മിനും അതുപോലെ തന്നെ ഒരു പാട്ട് സീനിൽ അഭിനയിച്ചു. ഇതോടെ ചേട്ടനും തകർന്ന് പോയി. ഒരു റൂമിൽ ഞാനും മറ്റേ റൂമിൽ ചേട്ടനും തകർന്ന് ഇരിക്കുകയായിരുന്നു. അതോടെ രണ്ട് പേരെയും ഒഴിവാക്കി.

Also Read
ആ റോൾ മമ്മൂക്ക ചെയ്തതാണ് ഞങ്ങൾക്ക് പ്രശ്നം; നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല: കസബ വിവാദത്തിൽ അഭിപ്രായ പ്രകടനവുമായി റിമാ കല്ലിങ്കൽ

കല്യാണം കഴിക്കുകയാണെങ്കിൽ നവ്യയെയോ മീരയെയോ പോലെയുള്ളവർ വേണമെന്നാണ് ഞങ്ങൾ തീരുമാനിച്ച് ഇരുന്നത്. ഭയങ്കര സ്വപ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ സിനിമ വന്നതോടെ പോയെന്നും ധ്യാൻ പറയുന്നു. പെൺകുട്ടികളൊക്കെ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെയാണ് അന്ന് ചിന്തിച്ചിരുന്നത്. പിന്നീട് അതെല്ലാം മാറിയെന്നും താരം വ്യക്തമാക്കുന്നു.

Advertisement