Home Entertainment Celebrities

ആര്യ കൊക്കാണ്, ഫുക്രു അണ്ണാനും രജിത് കുമാർ ഒരു കഴുകനും ആണ്: എലീന പടിക്കൽ

85

പ്രണയ വാർത്തയും വിവാഹ നിശ്ചയവും ഒക്കെയായി അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മുൻ ബിഗ്ബോസ് താരവുമായ എലീന പടിക്കൽ. ഇക്കഴിഞ്ഞ ജനുവരി 20ന് എലീനയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.

കാമുകനായ രോഹിത് നായരെ തന്നെയാണ് എലീന വിവാഹം കഴിക്കുന്നത്. ഇരുവീട്ടുകാരുടോയും സമ്മതത്തോടെ തന്നെയാണ് ഈ പ്രണയ വിവാഹം നടക്കാൻ പോകുന്നത്. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തിരുന്നു.

Advertisements

ഇപ്പോഴിതാ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബിഗ്ബോസിൽ തന്റെ ഒപ്പം ഉണ്ടായിരുന്ന മത്സരാർത്ഥികളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് എലീന. ബിഗ്ബോസ് താരങ്ങളെ ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ പേരിൽ ഉപമിക്കാൻ ആയിരുന്നു അവതാരകൻ എലീനയോട് ആവശ്യപ്പെട്ടത്.

ഇതിന് മറുപടിയായി എലീന പറഞ്ഞതിങ്ങനെ:

ആര്യ വെളുത്തിട്ടുള്ളത് കൊണ്ട് കൊക്ക് എന്ന് വിളിക്കാം. ഫുക്രു ചാടി ചാടി നടക്കുന്ന ആളാണ്. അവനെ അണ്ണാൻ ആക്കാം. മഞ്ജു ചേച്ചി അട്ടയെ പോലെയാണ്. അട്ട പാവവും പതുക്കെയുമാണ്. അതുപോലെയാണ് മഞ്ജു ചേച്ചി. രജിത് കുമാർ കഴുകനാണ്.

അദ്ദേഹം വളരെ ബുദ്ധിമാനും സൂത്രശാലിയുമായ മത്സരാർഥിയായിരുന്നു. ബിഗ് ബോസിലെ കാര്യങ്ങൾ വെച്ചാണ് താൻ പറയുന്നത്. അല്ലാതെ വ്യക്തിപരമായിട്ടൊന്നുമല്ല. ബിഗ് ബോസിനെ കുറിച്ച് പറയുമ്പോൾ രജിത്തേട്ടൻ നല്ലൊരു പ്ലേയറാണ്. അദ്ദേഹത്തിന്റെ മുഖത്തെ കുറിച്ച് ഞങ്ങൾ തന്നെ പറയാറുണ്ട്.

രജിത്ത് സാർ എന്തെങ്കിലും ചിന്തിച്ച് ഇരിക്കുകയാണെങ്കിൽ മുഖം മൊത്തം മാറും. അതാണ് അങ്ങനെ പറഞ്ഞത്. സുജോ ഒരു പൂച്ച കുഞ്ഞാണ്. പൊക്കവും തടിയൊന്നും നോക്കിയിട്ട് കാര്യമില്ല. സ്വഭാവം നോക്കുമ്പോൾ ഒരു പാവമാണ്. സുജോയും അതേ പവനും അങ്ങനെയാണ്.

അഭിരാമി ഒരു ചിത്രശലഭത്തെ പോലെയാണ്. പാറി പറന്നൊക്കെ നടക്കും. അമൃത ചേച്ചിയെയും അങ്ങനെ പറയാൻ പറ്റില്ല. കാരണം അഭിരാമിയുമായിട്ടാണ് എനിക്ക് കൂടുതൽ അടുപ്പം. വീണ ചേച്ചിയെ കാക്കയെന്ന് പറയാം. കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞാണ്.

വീണ ചേച്ചിയും ഒരു ഫാമിലി പെർസൺ ആണ്. പാഷാണം ഷാജി ചേട്ടനെ മൃഗവുമായി താരതമ്യം ചെയ്യാൻ പറ്റില്ല. കാരണം അത്രയ്ക്കും കിടിലൻ മനുഷ്യനാണ്. ഞങ്ങളുടെ ഗ്യാങ്ങിലെ സിംഹം എന്ന് വേണമെങ്കിൽ പറയാം.

സ്വഭാവത്തിന്റെ കാര്യമാണെങ്കിൽ വളരെ മികച്ചതാണ്. പുള്ളിക്കാരൻ അദ്ദേഹത്തിന്റെ കാര്യം നോക്കും. എന്തെങ്കിലും അലമ്പ് ഉണ്ടാക്കിയാൽ വന്ന് നാല് ചീത്ത പറയും. എന്നിട്ട് സ്വന്തം കാര്യം നോക്കി പോകുമെന്നും എലീന പറയുന്നു.

Advertisement