Home Entertainment

തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ ഇനിയും പോകുമെന്ന് അഭിരാമി സുരേഷ്, ഒപ്പം വേണ്ടവരേയും വെളിപ്പെടുത്തി താരം

141

ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ബിഗ്ബോസ് മലയാളം മൂന്നാം ഭാഗത്തിലേക്ക് പേരുകൾ നിർദേശിച്ച് സീസൺ രണ്ടിലെ മത്സരാർത്ഥിയും ഗായികയും ആയ അഭിരാമി സുരേഷ്. നിർമ്മാതാവും നടനുമയാ വിജയ് ബാബുവും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ബിഗ് ബോസിൽ വരണമെന്നാണ് അഭിരാമി പറയുന്നത്.

തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ ഇനിയും പോകുമെന്നും അഭിരാമി വ്യക്തമാക്കി. ബിഗ് ബോസ് സീസൺ രണ്ടിൽ പൂർണമായും പങ്കെടുക്കാൻ കഴിയാത്ത വലിയ നിർഭാഗ്യമുള്ളവരാണ് ഞങ്ങൾ. ഷോ പെട്ടെന്ന് നിർത്തേണ്ട സാഹചര്യം വന്നു. ബിഗ് ബോസിൽ ക്ഷണിച്ചാൽ ഇനിയും പോകുംമെന്നും ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ അഭിരാമി വെളിപ്പെടുത്തി. കൊവിഡ് വ്യാപനം കാരണം ബിഗ്ബോസിന്റെ രണ്ടാമത്തെ സീസൺ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

Advertisements

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും ബിഗ് ബോസിൽ വരണം. ഇരുവരും എന്റെ നല്ല സുഹൃത്തുക്കളാണ്. നിങ്ങൾ എങ്ങനെ ഇതിനെ എടുക്കുമെന്ന് അറിയില്ല.അവർ വളരെ ക്രിയേറ്റീവും, നേർവഴി സ്വീകരിക്കുന്നവരുമാണ്.

അത്തരം മത്സരാർത്ഥികളും ബിഗ് ബോസിൽ വേണമെന്ന് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അഭിരാമി സുരേഷ് പറയുന്നു. ആര്യ, ഫുക്രു, രജിത്ത് കുമാർ, രേഷ്മ, പവൻ ജിനോ തോമസ് എന്നിവരും അവർക്കിഷ്ടപ്പെട്ട താരങ്ങളുടെ പേരുകളും പറഞ്ഞിരുന്നു. നടൻ മനോജ്, അഡ്വ. എം ജയശങ്കർ എന്നിവരെയാണ് ആര്യ തിരഞ്ഞെടുത്തിരിക്കുന്നത്.

മനോജ് ഒരു നല്ല നടനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. അദ്ദേഹത്തെ ഷോയിൽ കാണണമെന്ന് ആഗ്രഹമുണ്ട്. ജയശങ്കർ കഴിഞ്ഞ സീസണിൽ തന്നെ വരാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ രജിത്ത് കുമാറിന് അതിൽ വലിയ താൽപര്യം ഉണ്ടായിരുന്നില്ല. ജയശങ്കറിനെ പോലെ ഒരാൾ ഷോയിൽ വരുന്നതെന്തിന് എന്നായിരുന്നു രജിത്തിന്റെ ചോദ്യം. അതെന്തുകൊണ്ടായിരുന്നു എന്ന് തനിക്ക് അറിയില്ലെന്നും ആര്യ പറഞ്ഞു.

നടി മായ വിശ്വനാഥ്, മൂപ്പൻസ് വ്ലോഗ് ഫെയിം ശരത്ത് പരമേശ്വർ, മല്ലു ടോക്സിലെ രേവതി, നടൻ മനോജ് തുടങ്ങിയവരെയാണ് രജിത്ത് കുമാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരെല്ലാവരും പ്രേക്ഷകരെ എന്റർട്ടെയ്ൻ ചെയ്യിക്കാൻ കഴിവുള്ളവരാണ്.

ആത്മവിശ്വാസമുള്ളവരും, വ്യക്തമായ അഭിപ്രായങ്ങൾ പറയുന്നവരുമാണ് താൻ പറഞ്ഞവരെല്ലാം എന്നാണ് രജിത്ത് കുമാറിന്റെ അഭിപ്രായം. അതേസമയം രേഷ്മ പറയുന്ന പേരുകൾ ബീനാ ആന്റണി, മനോജ് എന്നിവരുടെയാണ്. അവർ ഷോയിൽ വന്നാൽ ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നും രേഷ്മ പറഞ്ഞു.

അതേ സമയം ബിഗ്‌ബോസ്സ് 3ലെ മത്സരാർഥികളുടെ തെരഞ്ഞെടുപ്പും അന്തിമഘട്ടത്തിലാണ്. അന്തിമ പട്ടികയിൽ ഇടംപിടിക്കുന്നവർക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറൻറൈനിൽ കഴിയേണ്ടിവരും.

Advertisement