അപ്പം, ദോശ, ഇഡലി, സാമ്പാർ, പിന്നെ രക്തചന്ദന പൊടിയും കാച്ചിയ എണ്ണയും: തന്റെ ആരോഗ്യ സൗന്ദര്യ പരിപാലനത്തെ കുറിച്ച് മാളവിക മോഹൻ

105

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണാ മാളവിക മോഹൻ. പിന്നീടെ തമിഴകത്തേക്ക് ചേക്കേറിയ മാളവിക രജനികാന്തിലെ പേട്ടയിൽ ശ്രദ്ദേയമായ വേഷം ചെയ്തു.

അതിന് ശേഷം ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായികയായി അഭിനയിച്ച താരം. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനവിജയം തുടരുന്ന മാസ്റ്ററിൽ വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മാളവിക മോഹനൻ കൂടുതൽ പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്.

Advertisements

മാസ്റ്ററിലെ തന്റെ പ്രകടനത്തെ ട്രോൾ ആക്കിയപ്പോഴും മാളവിക തന്നെ ആ ട്രോളുകൾ ഏറ്റെടുക്കുകയും ചെയ്തത് വളരെ താരത്തിന് വളരെ വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. സിനിമാ അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും തന്റെ പ്രതിഭ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

താരത്തിന്റ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എന്നും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്ര ധാരണത്തിലും ഫിറ്റ്‌നസ്സിലും താൻ ശ്രദ്ധിക്കാനുള്ള കാര്യങ്ങളെപ്പറ്റി മാളവിക മോഹൻ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആരോഗ്യ സൗന്ദര്യ പരിപാലനത്തെ കുറിച്ച് തുറന്നുപറഞ്ഞത്. സൗന്ദര്യ സംരക്ഷണത്തിനായി താൻ ആശ്രയിക്കുന്നത് നാടൻ വഴികളാണെന്ന് മാളവിക മോഹൻ പറയുന്നു. ആയുർവേദ ഉൽപ്പന്നങ്ങൾ ആണ് കൂടുതലായും ഉപയോഗിക്കാറുള്ളത്, ഫേസ് പാക്ക് ആയി ഉപയോഗിക്കുന്നത് രക്തചന്ദന പൊടിയാണ്.

മേക്കപ്പ് റിമൂവ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. മുടി സൗന്ദര്യം നില നിർത്തുന്നതിനും നാടൻ പൊടിക്കൈകളാണ് ചെയ്യാറുള്ളത്. ആര്യവൈദ്യശാലയിൽ നിന്നുള്ള കാച്ചിയ എണ്ണയാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്. ഇവയ്ക്കുപുറമേ ഫിറ്റ്‌നസ് സംരക്ഷണത്തിന് വർക്കൗട്ടുകളാണ് കൂടുതലായും ചെയ്യാറുള്ളത്.

എന്നാൽ യോഗ ചെയ്യാനുള്ള ക്ഷമ ഇല്ലാത്തതിനാൽ അത് ചെയ്യാറില്ല. പഠിക്കുന്ന സമയത്ത് അത്ലറ്റിക്‌സിൽ സജീവമായിരുന്നത് ഫിറ്റ്‌നസ് സ്വന്തമാക്കാൻ സഹായിച്ചു. അപ്പം, ദോശ, ഇഡലി, സാമ്പാർ തുടങ്ങിയ നാടൻ ഭക്ഷണങ്ങളാണ് കൂടുതലായും കഴിക്കുന്നതെന്നും താരം പറയുന്നു.

മലയാളിയായ ക്യാമറമാൻ കെയു മോഹന്റെ മകളാണ് മാളവിക മോഹൻ. മുംബെയിലാണ് താരം ജനിച്ച് വളർന്നത്. മാസ്റ്റർ സർവ്വകാല ഹിറ്റായതോടെ തെന്നിനത്യൻ ആകമാനം താരത്തിന് ഇപ്പോൾ ആരാധകർ കൂടിയിരിക്കുകയാണ്.

Advertisement