അന്ന് മമ്മുക്കയെ വെച്ച് ഞാനെടുത്ത ചിത്രം വലിയ നഷ്ടമാണുണ്ടാക്കിയത്, എനിക്കതിൽ ദുഖമില്ല: ദിനേശ് പണിക്കർ

67

നിർമ്മാതാവായി എത്തി പിന്നീട് നടനായും മാറിയ താരമാണ് ദിനേശ് പണിക്കർ. ഇപ്പോൾ മലയാള സിനിമാ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ ആൾ കൂടിയാണ് ദിനേശ് പണിക്കർ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് സിനിമയിലും സീരിയലിലുമായി താരം പ്രേക്ഷകർക്കായി സമ്മാനിച്ചത്.

കൃപാ ഫിലിംസ് എന്ന ബാനറുമായി നിർമ്മാതാവായി രംഗത്തെത്തിയ ദിനേശ് പണിക്കർ നിർമ്മിച്ച സിനിമകളിൽ മലയാളത്തിന്റെ എവർഗ്രീൻ ക്ലാസ്സിക് കിരീടം, പ്രണയ വർണ്ണങ്ങൾ, മാലയോഗം തുടങ്ങിയ സൂപ്പർചിത്രങ്ങളും ഉൾപ്പെടുന്നവയാണ്.

Advertisements

എന്നാൽ ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ നടൻ മമ്മൂട്ടിയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ നായകനാക്കി താൻ നിർമ്മിച്ച സിനിമ വലിയ നഷ്ടമായതിനെ കുറിച്ച് തുറന്നു പറയുകയാണ് ദിനേശ് പണിക്കർ ഇപ്പോൾ.

മമ്മൂട്ടിയുമായി ഏറ്റവും അടുപ്പമുളള ആളാണ് ഞാൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളായ പ്രീസ്റ്റിലും വണ്ണിലും താനും അഭിനയിച്ചിരുന്നു. ഇന്നും അദ്ദേഹത്തിന് തന്നോട് സ്‌നേഹമാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. മമ്മുക്കയെ വെച്ച് ഞാൻ എടുത്ത ചിത്രമായ സ്റ്റാലിൻ ശിവദാസ് വലിയ പരാജയമായിരുന്നു.

അന്നത്തെ കാലത്ത് ആ ചിത്രത്തിന് തനിക്ക് 16 ലക്ഷത്തോളം നഷ്ടം വന്നിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് അത് വലിയ നഷ്ടമായിരുന്നു. അന്ന് അത് പോയി കഴിഞ്ഞിട്ടും മമ്മൂക്ക ഇന്നും കാണിക്കുന്ന സ്‌നേഹമുണ്ട്. അന്ന് അത്രയും നഷ്ടം വന്നുവെങ്കിലും ഒരു രൂപ പോലും തിരിച്ച് കിട്ടിയില്ലെങ്കിലും തനിക്ക് വലിയൊരു ദുഃഖമില്ലെന്നും ദിനേശ് പണിക്കർ പറയുന്നു.

താൻ നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യ ചിത്രം വലിയ വിജയം നേടിയ കീരീടമായിരുന്നു. പിന്നീട് വലിയ സാമ്പത്തിക ലാഭം നേടി തന്ന ചിത്രമായിരുന്നു 1998 ൽ പുറത്തിറങ്ങിയ പ്രണയ വർണ്ണങ്ങൾ. അതൊരു കളർഫുൾ ചിത്രമായിരുന്നു.

തോക്കെടുക്കുന്ന സുരേഷ് ഗോപിയെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. മഞ്ജുവാര്യരും എല്ലാവരും തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇതെന്നും ദിനേശ് പണിക്കർ പറഞ്ഞു.

Advertisement