Home Entertainment Celebrities

21 വയസിൽ കെട്ടി 22ാ മത്തെ വയസിൽ തന്നെ ഒഴിവാക്കി, ഒളിപ്പിച്ച് വെച്ചതാണെന്ന് ആരും പറയരുത്, ഡിവോഴ്‌സ് അത്ര വലിയ സംഭവമൊന്നുമല്ല: ആരതി സോജൻ

805

ടെലിവിഷൻ സീരിയൽ ആരാധകരായ മലയാളികൾക്ക് ഏറ സുപരിചിതയായ ടിവി താരമാണ് ആരതി സോജൻ. ഒരുപിടി സീരയലുകളിലെ മികച്ച വേഷങ്ങളിലൂടെ നിരവധി ആരാധകരേയും താരം നേടിയെടുത്തു. സൂര്യ ടിവിയിലെ മനസിനക്കരെ എന്ന സീരിയലിൽ ആയിരുന്നു താരം അടുത്തിടെ അഭിനയിച്ച് കൊണ്ടിരുന്നത്.

എന്നാൽ ഈ സീരയലിൽ നിന്നും പെട്ടെന്നാണ് നായകനായും നായികയും പിന്മാറുന്നത്. ആരതി സോജനും നചൻ വിഷ്ണു നായരുമാണ് ഒരുമിച്ച് പിന്മാറിയത്. താരങ്ങളുടെ പിന്മാറ്റം പ്രേക്ഷകരെയും നിരാശയിലാക്കിയിരുന്നു. പിന്നാലെ പലവിധത്തിലുള്ള ഗോസിപ്പുകളും ഉയർന്ന് വന്നു.

Advertisements

സീരിയലിൽ നിന്നും മാറി ബിഗ് ബോസ് ഷോ യിലേക്ക് പോവാനാണ് എന്ന നിഗമനത്തിലാണ് എല്ലാവരും എത്തി നിൽക്കുന്നത്. അതേ സമയം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആരതിസോജൻ ഇപ്പോൾ. താൻ നേരത്തെ വിവാഹിത ആയിരുന്നുവെന്നും ഒരു വർഷം കൊണ്ട് തന്നെ അത് വേർപിരിഞ്ഞു എന്നുമാണ് സീരിയൽ ടുഡേ മാഗസിന് നൽകിയ അഭിമുഖത്തിൽ ആരതി വെളിപ്പെടുത്തിയത്.

ഞാൻ വിവാഹം കഴിച്ചിട്ടില്ലെന്ന് ആരും തെറ്റിദ്ധരിക്കാതെ ഇരിക്കാനാണ് ഇത് പറയുന്നതെന്നും നടി വ്യക്തമാക്കുന്നു
ആരതി സോജന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ജോൺ എബ്രാഹം, അഷ്മിത് പട്ടേൽ, ശ്രീശാന്ത് പിന്നെ പിതാവിനെക്കാളും പ്രായമുള്ള ആളുമായും പ്രണയം: നടി റിയ സെന്നിന്റെ പ്രണയകഥകൾ വീണ്ടും വൈറൽ

‘ഞാൻ നേരത്തെ തന്നെ വിവാഹിതയായിരുന്നു. അറേഞ്ച്ഡ് വിവാഹമായിരുന്നത്. 2017 ൽ വിവാഹം കഴിച്ചെങ്കിലും 2018 ൽ തന്നെ അത് വേർപിരിഞ്ഞു. കുടുംബം അറിഞ്ഞ് തന്നെയാണ് പിരിഞ്ഞത്. അത് കഴിഞ്ഞിട്ട് ഇപ്പോൾ നാല് വർഷം ആവുകയാണ്.

ഞാൻ വിവാഹം കഴിച്ചിട്ടില്ലെന്ന് കള്ളം പറയാൻ പറ്റില്ല. പ്രത്യേകിച്ച് ഒരു പബ്ലിക് ഫിഗറായി നിൽക്കുമ്പോൾ. ഇന്നല്ലെങ്കിൽ നാളെ അത് പുറത്ത് വരും. പക്ഷേ എന്റെ കല്യാണം കഴിഞ്ഞതാണെന്ന് അധികമാർക്കും അറിയില്ലെന്ന് തോന്നുന്നതായി ആരതി വെളിപ്പെടുത്തി. ഇരുപത്തിയൊന്ന് വയസിൽ വിവാഹം കഴിച്ച് ഇരുപത്തി രണ്ടാമത്തെ വയസിൽ തന്നെ വേർപിരിഞ്ഞു. അത് വീട്ടുകാർക്കും അറിയാം.

ഇതേ കുറിച്ച് അറിയാത്ത എല്ലാവരോടുമായി താനിത് പറയുകയാണെന്നും ആരതി വ്യക്തിമാക്കി. ഞാനിത് ഒളിപ്പിച്ച് വെച്ചതാണെന്ന് ആരും പറയരുത്. നാളെ ചിലപ്പോൾ വീണ്ടും വിവാഹം കഴിച്ചേക്കാം. ഒരു പെൺകുട്ടി വിവാഹം കഴിക്കാതെ ഇരുന്നാലും കഴിച്ചാലുമൊക്കെ ചീത്തപ്പേര് ഉണ്ടാവും. എന്നിരുന്നാലും ഉടനെ എന്തായാലും വിവാഹം ഉണ്ടാവില്ലെന്നാണ് നടി പറയുന്നത്.

കുറച്ച് കൂടി കരിയറിന് പ്രധാന്യം നൽകാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. നല്ലൊരു ജോലി വേണമെന്ന് ഞാൻ ചിന്തിക്കുന്നുണ്ട്. തന്റെ അമ്മ പലർക്കും ജോലിയൊക്കെ ശരിയാക്കി കൊടുക്കാറുണ്ട്. പക്ഷേ സ്വന്തം മക്കൾക്കൊരു ജോലിയാക്കാൻ സാധിച്ചില്ലല്ലോ എന്ന് പറയും. എന്റെ വിവാഹം അമ്മയുടെ ഇഷ്ടത്തിന് നടത്തിയതാണ്. അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നെങ്കിലും അമ്മ ഇപ്പോൾ ഹാപ്പിയാണ്.

Also Read
ബെഡ് കണ്ടാൽ അപ്പോൾ തന്നെ ഞാൻ ഉറങ്ങും, കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഇടവേള ബാബു

ഇന്നത്തെ കാലത്ത് ഡിവോഴ്സ് വലിയ സംഭവമല്ല. ആരെ വിവാഹം കഴിച്ചാലും അവരുടെ ഉള്ളിൽ കയറി നോക്കാൻ പറ്റില്ല. എത്ര അഡ്ജസ്റ്റ് ചെയ്താലും ശരിയാവണമെന്നില്ല. അങ്ങനെ പോവുന്നവരൊക്കെ ഭാഗ്യവാന്മാർ എന്നേ ഞാൻ പറയൂ.

നാളെ ഞാൻ വിവാഹം കഴിക്കുകയാണെങ്കിലും ഇക്കാര്യം പറഞ്ഞ് വരരുത്. അതുകൊണ്ടാണ് എല്ലാ അഭിമുഖങ്ങളിലും താനിത് പറയുന്നതെന്നും ആരതി പറയുന്നു. അതേ സമയം ആരതി വിവാഹം കഴിച്ചത് ആണെന്ന് കണ്ടാൽ പറയില്ല. ചെറിയ കുട്ടിയെ പോലെ തോന്നിയെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ പറയുന്നത്.

Advertisement