Home Entertainment Celebrities

ഇപ്പോൾ തന്നെ നൃത്തവും വരയും ഉണ്ട്, സിനിമയും താൽപര്യമുണ്ട്; മകൾ ദീപ്ത കീർത്തിയെ കുറിച്ച് നടൻ ഗിന്നസ് പക്രു

58

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരനായ നടനും സംവിധായകനുമാറിയ കലാകാരനാണ് ഗിന്നസ് പക്രു. അജയകുമാർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് താരത്തിന്റെ പേരിൽ ഉണ്ട്.

അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. വിവാഹിതനായ താര്തതിന് ഒരു മകളാണ് ഉള്ളത്. സിനിമകൾക്ക് പിന്നാലെ മിനിസ്‌ക്രീൻ പരിപാടികളിലും റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലിലും താരം എത്താറുണ്ട്.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ പക്രു തന്റെ മകളുടെ സിനിമ താത്പര്യത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

മകൾ ദീപ്ത കീർത്തി ഇപ്പോൾ ചില നൃത്ത പരിപാടികളൊക്കെയായി കലാരംഗത്തേക്ക് വരുന്നുണ്ട്. ഇനി ഏഴാം ക്ലാസിലേക്കാണ്. ഡാൻസിനൊപ്പം വരയും ഇഷ്ടമാണ്. സിനിമകളോടും താൽപര്യമുണ്ട്. അവളുടെ താൽപര്യം എന്താണോ അത് പ്രോൽസാഹിപ്പിക്കാനാണ് എന്റെയും ഭാര്യ ഗായത്രിയുടെയും തീരുമാനം.

അതേ സമയം ഈ അഭിമുഖത്തിൽ നടൻ തനിക്ക് കോവിഡ് പോസിറ്റീവായ അനുഭവവും പങ്കുവെച്ചു. കോവിഡിനെ കീഴടക്കുകയല്ല, മറികടന്നു എന്ന് പറയുന്നതാണ് നല്ലത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു.

മേക്കപ്പ് അസിസ്റ്റന്റിന് പോസിറ്റീവായപ്പോൾ പരിശോധിച്ചതാണ്. അപ്പോൾ എനിക്കും പോസിറ്റീവ്. പിന്നീട് ക്വാറന്റൈനീൽ കഴിഞ്ഞു. ദൈവം സഹായിച്ച് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. വീട്ടിൽ ആരും പോസിറ്റീവ് ആയില്ല എന്നതും ദൈവാനുഗ്രഹമാണെന്നും ഗിന്നസ് പക്രു പറയുന്നു.

Advertisement