രചന അഞ്ജലി മേനോൻ, സംവിധാനം അൻവർ റഷീദ്, പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും നസ്രിയയും പ്രധാന വേഷത്തിൽ, കിടും ഐറ്റം വരുന്നു

73

മലയാളത്തിലെ സൂപ്പർഹിറ്റ് ഡയറക്ടർ അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ഇതാദ്യമായാണ് പ്രണവും കാളിദാസും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നത്.

സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രീകരണം ഉടൻ തന്നെ തുടങ്ങുമെന്നാണ് സൂചന. താരപുത്രന്മാർ നായകന്മാരായി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Advertisements

Also Read
പൃഥ്വിരാജും സുപ്രിയയും വിളിച്ചില്ല, പക്ഷേ അല്ലി വിളിച്ചു, അവളെ ഓർത്ത് അഭിമാനം തോന്നി; വെളിപ്പെടുത്തലുമായി മല്ലികാ സുകുമാരൻ

ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ തിരക്കഥയൊരുക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലാണ് പ്രണവ് മോഹൻലാൽ അവസാനമായി അഭിനയിച്ചത്.

വലിയ ഓളമായിരുന്നു ചിത്രം തിയേറ്ററുകളിൽ സൃഷ്ടിച്ചത്. പ്രണവ് മോഹൻലാലിന്റെ വേറിട്ടൊരു അഭിനയ രീതിയായിരുന്നു ചിത്രത്തിൽ കണ്ടത്. അതേസമയം വിനീത് ശ്രീനിവാസന്റെ കരിയറിലേയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൃദയം.

ബാലതാരമായി എത്തിയ പ്രണവ് മോഹൻലാൽ പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ആേദി എന്ന ചിത്രത്തിലൂടെയാണ് നായകനായി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കളിദാസ് ജയറാം മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.

Also Read
കൊച്ചിയിൽ ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ താഴേയ്ക്ക് വീണ നടി സ്വർണ തോമസിനെ ഓർമ്മയില്ലേ, ഒമ്പത് വർഷം മുമ്പ് തളർന്ന് പോയ ശരീരവും മനസും വീണ്ടെടുത്ത് നടി ജീവിതത്തിലേക്ക്

പിന്നീട് 2018ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി ആദ്യമായി വേഷം ഇടുന്നത്. അതേ സമയം പ്രണവും കാളിദാസും നസ്‌റിയയും ഒന്നിക്കുന്നതിന്റെ ആവേശത്തിൽ ആണ് ഇപ്പോൾ ആരാധകർ.

Advertisement