നമിത പ്രമോദിനെ കിടിലൻ നൃത്തം പഠിപ്പിച്ച് മീനാക്ഷി, വീഡിയോ വൈറൽ, അമ്മയെ പോലെ മകളും പുലിയാണെന്ന് ആരാധകർ

67

മലയാളി സിനിമാ ആരാധകർക്ക് ഏറെ പ്രീയപ്പെട്ട താരുപുത്രിയാണ് മീനാക്ഷി ദിലീപ്. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റേയും ലേഡി സൂപ്പർതാരം മഞ്ജു വാര്യരുടേയും മകളാണ് മീനാക്ഷി. ദിലീപും മഞ്ജു വാര്യരും ദാമ്പത്യ ബന്ധം വേർപെടുത്തിയെങ്കലും മീനാക്ഷി അച്ഛന്റെ ഒപ്പമാണ് താമസം

അഭിനയത്തിൽ തനിക്ക് താൽപര്യമില്ലെന്ന് പറയുന്ന മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബബിഎസിന് പഠിക്കുകയാണ്. അതേ സമയം അമ്മയെ പോലെ തന്നെ നല്ലൊരു നർത്തികയാണ് താനെന്ന് ഇതിനോടകം തന്നെ മീനാക്ഷി തെളിയിച്ചു കഴിഞ്ഞു.

Advertisements

മീനാക്ഷിയുടെ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഡാൻസ് കളിക്കാൻ മാത്രമല്ല പഠിപ്പിക്കാനും താൻ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. തന്റെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദാണ് മീനാക്ഷിയുടെ ഡാൻസ് വിദ്യാർത്ഥിയായത്.

മീനാക്ഷിയുടെ കൊറിയോഗ്രാഫിയെ കുറിച്ച് നമിത തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നമിതാ പ്രമോദ് നായിക ആയിരുന്നു. നല്ലൊരു നർത്തകി കൂടിയാണ് നമിത. അൽ മല്ലുവാണ് നമിതയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. രജ്നി, ഈശോ എന്നിവയാണ് ഇനി പുറത്തിറങ്ങാനുളള സിനിമകൾ.

ഇപ്പോൾ താരം പങ്കവച്ചൊരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ഡാൻസ് വീഡിയോ നമിത പങ്കുവച്ചിരിക്കുന്നത്. മനോഹരമായാണ് വീഡിയോയിൽ നമിത ഡാൻസ് കളിക്കുന്നത്.

ഈ ഡാൻസ് കൊറിയോഗ്രഫി ചെയ്തത് മീനാക്ഷിയാണെന്നും നമിത പറയുന്നുണ്ട്. പിന്നാലെ സ്വാഗതം ചെയ്തു കൊണ്ട് മീനാക്ഷിയുമെത്തിയിട്ടുണ്ട്. മീനാക്ഷിയും നമിതയും വളരെ അടുത്ത സുഹൃത്തുക്കളാണ്. നാദിർഷയുടെ മകളുടെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് ഡാൻസ് കളിച്ചതിന്റെ വീഡിയോയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മൂന്നു പേരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. അടുത്തിടെയും മീനാക്ഷിയുടെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അമ്മയെ പോലെ മകളും പുലിയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Advertisement