ആദ്യം അപർണയുടെ ഫോട്ടോയെടുത്തു, പിന്നെ അപർണയ്ക്ക് മോശം മെസേജ് ചെയ്ത് അസിസ്റ്റന്റ് ഡയറക്ടർ, എട്ടിന്റെ പണി കൊടുത്ത് സംവിധായകൻ, സംവഭം ഇങ്ങനെ

24

ഒരുപിടി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കി കൈയ്യടി നേടിയ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംവിധാനത്തിന് പുറമേ അഭിനയരംഗത്തും ജൂഡ് കൈവിച്ചിട്ടുണ്ട്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗഥ, സാറാസ് എന്നിവയാണ് ജൂഡ് ഒരുക്കിയ പ്രധാന സിനിമകൾ.

ഇപ്പോഴിതാ താൻ സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ സംഭവിച്ച ഒരു കാര്യം തുറന്ന് പരഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്. ചിത്രത്തിൽ നടി അപർണ ബാലമുരളിക്ക് അപമര്യാദയായി മെസേജ് അയച്ച അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കിയ സംഭവത്തെ കുറിച്ചാണ് ജൂഡ് ആന്റണി ജോസഫ് ഒരു മാധ്യമത്തോട് തുറന്ന് പറഞ്ഞത്.

Advertisements

ജൂഡ് ആന്റണി ജോസഫിന്റെ വാക്കുകൾ ഇങ്ങനെ:

മുത്തശ്ശി ഗദയിൽ ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടായിരുന്നു. കോസ്റ്റ്യൂം കൺടിന്യുവിറ്റി ആണ് ഇയാൾ ചെയ്തു കൊണ്ടിരുന്നത്. താൻ നോക്കുമ്പോൾ ഇയാൾ അപർണയുടെ ഫോട്ടോ എടുക്കുന്നുണ്ട്. എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് അവനെ വിളിച്ചു ചോദിച്ചു.

Also Read:
ഈ വർഷം തന്നെ മൃദുല വിജയ് ഗർഭിണി ആകുമെന്ന് പ്രവചനം, തലയിൽ കൈവച്ച് യുവ കൃഷ്ണ, ഏറ്റെ ടുത്ത് ആരാധകർ

കണ്ടിന്യൂവിറ്റി നോക്കാനാണ് സർ എന്ന് അവൻ മറുപടി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അപർണയുടെ ഫോൺ നമ്ബർ വാങ്ങിയതായി കണ്ടു. കോസ്റ്റ്യൂമിന്റെ കാര്യം പറയാനാണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു. നമ്പർ വാങ്ങിച്ചോളൂ, വേറെ ഏതെങ്കിലും തരത്തിലുള്ള മെസേജ് അയച്ചുവെന്ന് അറിഞ്ഞാൽ അതോടെ ഈ പണി നിർത്തിക്കും എന്ന് അപ്പോഴേ മുന്നറിയിപ്പ് കൊടുത്തിരുന്നു.

എന്നാൽ അടുത്ത ദിവസം താൻ ലൊക്കേഷനിലേക്ക് വരുന്ന സമയത്ത് അസോസിയേറ്റ് വിളിച്ചു പറയുന്നത് ഇയാളുടെ കാര്യമാണ്. ആ പയ്യൻ അപർണയ്ക്ക് മെസേജ് അയച്ചിരിക്കുന്നു. അപ്പൂ നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. ഐ ലവ് യൂ എന്ന്. താൻ ലൊക്കേഷനിൽ എത്തും മുമ്പു തന്നെ അയാളെ പറഞ്ഞുവിടാൻ ആവശ്യപ്പെട്ടു. ആ ഫോണും വാങ്ങി വെച്ചു എന്നും ജൂഡ് ആന്റണി ജോസഫ് പറയുന്നു.

Also Read:
സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന കിഷോർ പീതാംബരന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഡ്രൈവർ ആകേണ്ടി വന്നു, താരത്തിന്റെ വേദനിപ്പിക്കുന്ന ജീവിത കഥ

ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമായിരുന്നു അപർണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്നവേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കയറിപറ്റാൻ അപർണയ്ക്ക് സാധിച്ചു. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു.

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിൽ നായികയായി എത്തിയ അപർണ ബാലമുരളി ആയിരുന്നു. മികച്ച അഭിപ്രായം ആയിരുന്നു ഈ ചിതരത്തിലെ അഭിനയിത്തിന് നടിക്ക് ലഭിച്ചത്. മലയാളത്തിലെ ഭാഗ്യ നായിക എന്നാണ് സിനിമാക്കാർക്കിടയിൽ അപർണ അറിയപ്പെടുന്നത്.

Advertisement