ധനുഷ് ചിത്രത്തിന്റെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയോ സംഭവം, വിശദീകരണവുമായി നടി സംയുക്ത മേനോൻ

982

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ. പോപ്പ്‌കോൺ എന്ന ചിത്രത്തിലൂടെ യായിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി. എടക്കാട് ബറ്റാലിയൻ, തുടങ്ങിയ സിനിമക ളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി താരം.

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി യമണ്ടൻ പ്രേമകഥ എന്ന സിനിമയിലും സംയുക്ത എത്തിയിരുന്നു. ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്താ മേനോൻ സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ മേക്കോവർ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Advertisements

ടോവിനോ നായകനായ തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീർത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് സംയുക്ത മേനോൻ പറഞ്ഞിരുന്നു. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്ന് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു.

Also Read; പ്രസവശേഷം 99 കിലോ ആയ ശരീരഭാരം 84 ലേക്ക് എത്തിച്ച് സൗഭാഗ്യ വെങ്കിടേഷ്, തടി കുറച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി താരം, വീഡിയോ വൈറൽ

ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കേറിയ താരമായിരിക്കുകയാണ് സംയുക്ത മേനോൻ ഇപ്പോൾ. മലയാളം ചിത്രങ്ങൾക്ക് പുറമേ കൈ നിറയെ അന്യഭാഷാ ചിത്രങ്ങളും താരത്തിന് ഇപ്പോഴുണ്ട്. ഇതിലൊന്ന് ധനുഷ് നായകനാവുന്ന വാത്തിയാണ്.ചിത്രത്തിന്റെ ഷൂട്ടിനിടക്ക് സംയുക്ത സെറ്റിൽ നിന്നും ഇറങ്ങി പോയെന്ന് ചില റൂമറുകൾ ഇടക്ക് പ്രചരിച്ചിരുന്നു.

ഇതിന് മറുപടി നൽകുകയാണ് സംയുക്ത ഇപ്പോൾ. ഇന്ത്യൻ എക്സ്പ്രെസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. എന്നെ പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമർ അതാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത സംഭവമാണത്. എന്നാൽ വലിയ തോതിൽ വൈറലായി.

ഇത്രയും നാളത്തെ പ്രൊഷണൽ ജീവിതത്തിനൊപ്പം തന്നെ എന്റെ വ്യക്തിപരമായ ജീവിതവും വളർന്നു. ചില കമന്റുകൾ ഭയങ്കരമായി ബാധിച്ചിരുന്നു. അഭിമുഖങ്ങളിൽ കൂടുതൽ ജാഗ്രതയോടെ സംസാരിക്കാൻ തുടങ്ങി. ഞാൻ പറയുന്നതിന് ശേഷം വരുന്ന പ്രതികരണങ്ങളെ പറ്റി കൂടുതൽ ജാഗ്രത കാണിക്കാൻ തുടങ്ങി.

മനസ് തുറന്ന് സംസാരിക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടല്ല. അതിനു ശേഷമുള്ള പ്രതികരണങ്ങളെ കുറിച്ച് ഓർത്താണ്. ഇതിന് ഉത്തമ ഉദാഹരണമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന് തിരിച്ചടി നേരിട്ട ഒരു ഘട്ടമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം എന്താണോ അതിനെ ആളുകൾ സ്നേഹിക്കുന്നു എന്നും സംയുക്ത പറഞ്ഞു.

Also Read:സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാനാവാതെ പോയ കാമുകൻ; ആ ചീത്തപ്പേരുണ്ട് എനിക്ക്; ഫോണിൽ വിളിച്ചില്ലെങ്കിൽ വഴക്കിടുന്നവളാണ് ഭാര്യ മഞ്ജു; ഒന്നും മറച്ചുവെയ്ക്കാതെ നടൻ ശരത്

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വാത്തിയിൽ ഒരു കോളേജ് അധ്യാപകനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വംശി എസും സായ് സൗജന്യയും ചേർന്നാണ് വാത്തി നിർമിക്കുന്നത്.

നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് വാത്തി. വെങ്കി അറ്റ്ലൂരി തന്നെയാണ് തമിഴിലും ഒരുങ്ങുന്ന ധനുഷ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Advertisement