പ്രീതയെ ആദ്യമായി കാണുന്നത് മീൻ വെട്ടിക്കൊണ്ട് ഇരിക്കുന്നതിനിടെ: ഭാര്യയെ പെണ്ണുകാണാൻ പോയതിനെ പറ്റി ഹരിശ്രി അശോകൻ

1531

മിമിക്രി രംഗത്തു നിന്നുമെത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ഹരിശ്രീ അശോകൻ. മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹരിശ്രി അശോകൻ എന്ന നടനെ ഏതു തലമുറയിൽ പെട്ടവർക്കും ഓർത്തെടുക്കാൻ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന ഒരൊറ്റ കഥാപാത്രം മതി.

സോഷ്യൽ മീഡിയയും ഓൺലൈൻ തരംഗങ്ങളും ഇല്ലാത്ത കാലത്ത് ഇറങ്ങിയ ചിത്രം.എന്നാൽ അടുത്ത കാലത്ത് രമണൻ വീണ്ടും സോഷ്യൽ മീഡിയയിൽ ട്രോളുകളായി നറഞ്ഞു.വീണ്ടും ഹരിശ്രി അശോകൻ എന്ന താരം സജീവമാവുകയായിരുന്നു.

Advertisements

മിമിക്രി താരമായെത്തി മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അനുഗ്രഹീത നടൻ കഷ്ടപ്പാടിന്റെ കാതങ്ങൾ പിന്നിട്ടാണ് ഹരിശ്രീ അശോകൻ ഉയരങ്ങളിലേക്കെത്തിയത്.

സിനിമയിൽ എത്തുന്നതിനു മുൻപ് കേബിൾ ഇടുന്ന ജോലിയായിരുന്നു അശോകന്.ഹരിശ്രീ എന്ന മിമിക്രി ട്രൂപ്പിൽ എത്തിയതോടെ ആണ് അശോകൻ ഹരിശ്രീ അശോകനായത്. പാർവതി പരിണയം എന്ന സിനിമയിലെ പ്രകടനമാണ് അശോകനെ പ്രശസ്തനാക്കിയത്.

അടുത്തകാലത്ത് ഒരു സംവിധായകന്റെ കുപ്പായത്തിലേക്കും അദ്ദേഹം മാറിയിരുന്നു. ഹരിശ്രീ അശോകന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. അതിൽ പ്രീതയെ പെണ്ണുകാണാൻ ചെന്നപ്പോഴുണ്ടായ രസകരമായ ഒരു കാര്യം അദ്ദേഹം പറയുകയുണ്ടായി.

പെണ്ണു കാണാൻ വീട്ടിൽ ചെന്നപ്പോൾ ഭാര്യ മീൻ വെട്ടുകയായിരുന്നു.അവൾ മീൻ വെട്ടുകയാണ്.വേഗം പോയി റെഡിയായിട്ട് വരട്ടെ എന്നു പെണ്ണ് വീട്ടുകാർ പറഞ്ഞെങ്കിലും വേണ്ട ഇങ്ങനെ കണ്ടാൽ മതിയെന്ന് താൻ പറഞ്ഞെന്നും.അങ്ങനെ പെണ്ണ് കണ്ടു ഓക്കേ പറഞ്ഞെന്നും അശോകൻ പറയുന്നു.

ശ്രീക്കുട്ടി, അർജുൻ അശോകൻ എന്നീ രണ്ട് മക്കളാണ് ഹരിശ്രീ അശേകന് ഉള്ളത്. മകൻ അർജുനും സിനിമയിൽ സജീവമാണ്. ചുരുക്കം സിനിമകൾ കൊണ്ട് മലയാളത്തിൽ ഇടം നേടാൻ അർജുന് സാധിച്ചു. പറവ, ബിടെക്, വരത്തൻ, മന്ദാരം, ജൂൺ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു .

Advertisement