വാനമ്പാടിയിലെ നിർമ്മലയും ചന്ദ്രേട്ടനും ഇനി ഗൗരിയും മഹാദേവനും: വാനമ്പാടി തീർന്നാലും ഞങ്ങൾ ഒന്നിച്ചുണ്ടാകും: ആരാധകരെ സന്തോഷത്തിലാക്കി ഉമാ നായർ

51

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി വൻ റേറ്റിംങ്ങോട് കൂടി മുന്നോട്ട് മുന്നോട്ട് പോകുന്ന പോകുന്ന മലയാളം മിനിസ്‌ക്രീനിലെ ഹിറ്റ് സീരിയലാണ്. ഇപ്പോൾ സീരിയൽ അതിന്റെ ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്.

മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന സീരിയൽ ഒരാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചോട് ചേർത്തിരുന്നു. വാനമ്പാടിയിലെ ജോഡികളായ ചന്ദ്രേട്ടനും നിർമലയ്ക്കും ഒരുപാട് ആരാധകരുമുണ്ട്, നിർമ്മലയെയും ചന്ദ്രനെയും പ്രേക്ഷകർക്ക് വലിയ ഇഷ്ടവുമാണ്.

Advertisements

ഇവരുടെ സ്‌ക്രീൻ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാനമ്പാടി അവസാനിക്കുന്നതോടെ ഇവരെ ഇനി കാണാൻ സാധിക്കില്ലല്ലോ എന്ന വിഷമാണ് ആരാധകർ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ വാനമ്പാടി അവസാനിച്ചാലും തങ്ങൾ എവിടെയും പോകില്ലെന്നും വാനമ്പാടിയ്ക്ക് ശേഷവും ഒരുമിച്ച് എത്തുമെന്നാണ് ഉമ നായർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടി അറിയിച്ചിരിക്കുന്നത്.

ഇതെന്തിനാ ഈ കൈ കൂപ്പൽ എന്നാണല്ലേ, ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപ്പെട്ടവർ ഇന്ന് ഇതുവരെ നൽകിയ അനുഗ്രഹവും സ്‌നേഹവും ഇനിയും വേണം. ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജൻമാരും ഇനി നിങ്ങളുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഉമ നായർ കുറിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്.

ഇരുവരുടെയും ചിത്രങ്ങളും കുറിപ്പിനോട് ഒപ്പം തന്നെ പങ്കുവെച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന ഇന്ദുലേഖയിൽ വരുമെന്നും ഉമ ഒരു ആരാധകന് മറുപടി നൽകി. ഉമ നായർക്ക് ആശംസകൾ അറിയിക്കുന്നതിന് ഒപ്പം തന്നെ ചിലർ വാനമ്പാടിയുടെ ക്ലൈമാക്‌സ് ഹാപ്പി എൻഡിങ്ങണോ അല്ലയോ എന്നും ആരാധകരോട് ചോദിക്കുന്നുണ്ട്, ഇ ചോദ്യത്തിനോട് ഉമ നായർ പ്രതികരിച്ചിട്ടില്ല.

എന്നാണ് ഇന്ദുലേഖ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അധികം വൈകാതെ തന്നെ എത്തുമെന്നായിരുന്നു ഉമ നായർ നൽകിയ മറുപടി നിർമ്മലേടത്തിക്കും, ചന്ദ്രേട്ടനും എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു ആരാധകർ പറഞ്ഞത്. വാനമ്പാടി പോലെ ഈ സീരിയലും സൂപ്പർഹിറ്റായി മാറട്ടെയെന്നും ആരാധകർ താരത്തെ ആശംസിച്ചിരുന്നു.

അതേ സമയം വാനമ്പാടിയെന്ന സീരിയൽ കാണുന്നവർക്കെല്ലാം ഉമ നായരും സുപരിചിതയാണ്. നിർമ്മല എന്ന നിമ്മിയായാണ് താരം എത്തിയത്. പോസിറ്റീവായ കഥാപാത്രത്തെയാണ് ഉമ ഇതിൽ അവതരിപ്പിച്ചിരുന്നത് എങ്കിലും നെഗറ്റീവായാണ് പൂക്കാലം വരവായി സീരിയലിൽ താരം എത്തുന്നത്.

അതേ സമയം നേരത്തെ ഉമാനായർ ലോക് ഡൗൺ സമയത്തെ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഷൂട്ടിംങ് ക്യാൻസലായതോടെ സങ്കടത്തിലായിരുന്നു. അടുത്തിടെയാണ് വീണ്ടും ഷൂട്ടിംങ് തുടങ്ങിയത്. കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാൾ എന്ന നിലയിൽ ഈ സമയത്തെ അതിജീവിക്കാൻ ബുദ്ധിമുട്ടിയിരുന്നു.

ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചതിൽ സന്തോഷമുണ്ട് ഇപ്പോൾ പ്രശ്നമൊന്നുമില്ലെന്നും താരം പറയുന്നു. പോസിറ്റീവായും നെഗറ്റീവായും ഒരേസമയം അഭിനയിക്കുന്നുണ്ട്. ഇത് തന്റെ മാത്രം കാര്യമല്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന പലരും കടന്നുപോയത് ഇത്തരമൊരു അവസ്ഥയിലൂടെയാണെന്നും താരം പറയുന്നു.

താരങ്ങളെല്ലാം നല്ല നിലയിൽ കഴിയുന്നവരാണെന്ന ധാരണയാണ് പ്രേക്ഷകർക്ക്. എന്നാൽ പലപ്പോഴും അത് ശരിയായിക്കൊള്ളണമെന്നില്ല. പലരും തങ്ങളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് തുറന്നുപറയാറുമില്ല. കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. സ്‌ക്രീനിൽ സമ്പന്നരാണെങ്കിലും പലരും യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ലെന്നും ഉമ നായർ പറയുന്നു.

സഹനടിയെന്ന നിലയിൽ ഈ മേഖലയിൽ പിടിച്ച് നിൽക്കാൻ വലിയ പാടാണ്. ആഴ്ചയിൽ നാലോ അഞ്ചോ ദിവസമേ ഷൂട്ടിംഗുണ്ടാവാറുള്ളൂ. മേക്കപ്പും സാരിയും ചെരിപ്പുമൊക്കെയായി നല്ല ചെലവാണ്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്നും ഉമാ നായർ വ്യക്തമാക്കിയിരുന്നു.

Advertisement