എങ്ങോട്ടാണ് നിന്റെ പോക്ക്? ഒരു കല്ല്യാണമൊക്കെ കഴിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചൂടെ? പ്രിയ വാര്യർക്ക് നേരെയും കലിതുള്ളി സദാചാരക്കാർ

73

ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമാസകലം ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ പുറത്തെത്തിയ മാണിക്യമലരായി എന്ന ഗാനമായിരുന്നു പ്രിയയെ പ്രശ്സ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്.

സോഷ്യൽ മീഡിയകളിലും സജീവമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചും ഗാനങ്ങൾ ആലപിച്ചും നടി പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും ഒടുവിൽ പ്രിയ വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൻ ഹിറ്റായിരുന്നു. ലെഹങ്കയിൽ ഹോട്ട് ആയിട്ടാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Advertisements

ഡീപ്പ് നെക് ലഹങ്കയിലുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ലെഹങ്കയും ചോളിയും ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹോട്ട് ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് വഫാറയാണ്. നടി ആദ്യമായി അഭിനയിച്ച ബോളിവുഡി ചിത്രം ശ്രീദേവി ബംഗ്ലാവ് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായാണ് നടി തന്റെ ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നടിയുടെ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേ സമയം പ്രിയ വാര്യർ പങ്കുവെച്ച പുതിയ ചിത്രങ്ങൾക്ക താഴെയും സദാചാര ആങ്ങളമാർ കലിതുള്ളി എത്തിയിരിക്കുകയാണ്.

അടുത്തിടെ കാലു കാണിച്ച ചിത്രം പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് നടി അനശ്വര രാജന് എതിരെയും ഇതിന് പിന്നാലെ നടി എസ്തർ അനിലിന് എതിരേയും സദാചാര ആങ്ങളമാർ ഉപദേശവുമായി എത്തിയിരുന്നു. അതിന്റെ ചൂടാറും മുമ്പാണ് ഇക്കൂട്ടർ ഇപ്പോൾ പ്രിയ വാര്യർക്ക് നേരെ എത്തിയിരിക്കുന്നത്.

പ്രിയ വാര്യരുയെ ചിത്രത്തിന് താഴെ റൈസ ഷജിത ഉമ്മർ മുഹമ്മദ് എന്ന് പേരുള്ള അക്കൌണ്ടിൽ നിന്ന് വന്നിരിക്കുന്ന കമന്റാണ് ആരാധകർ ട്രോളിൽ മൂടുന്നത്. അല്ലയോ സഹോദരീ എങ്ങോട്ടാണ് നിന്റെ പോക്ക്..? ഒരു കല്ല്യാണമൊക്കെ കഴിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചൂടെ? എന്നാണ് റൈസ ഷജിത ഉമ്മർ മുഹമ്മദിന്റെ കമന്റ്. എന്നാൽ ഈ കമന്റിന് താഴെ ട്രോൾ കമന്റുകളുമായി നിരവധി പേർ എത്തുന്നുണ്ട്.

Advertisement