അവാർഡ് കിട്ടി എന്നറിഞ്ഞപ്പോൾ തലകറങ്ങി വീണു സ്വാസിക, ആദ്യമായിട്ടാണ് ഇത്രയും വലിയ അംഗീകാരം: സന്തോഷത്താൽ മതിമറന്ന് സ്വാസിക

388

ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കാരം നേടിയെടുത്തത് മലയാളത്തിന്റെ യുവ താരസുന്ദരി സ്വാസിക ആയിരുന്നു. റഹ്മാൻ ബ്രദേഴ്‌സ് എന്ന ഷിനോസ് റഹ്മാനും, സജാസ് റഹ്മാനും സംവിധാനം ചെയ്ത വാസന്തി എന്ന ചിത്രമാണ് മികച്ച സിനിമയായി മാറിയത്.

ഈ സിനമയിലെ അഭിനയിത്തിനാണ് സ്വാസികയെ തേടി അവാർഡ് എത്തിയത്. ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സ്വാസിക ചെയ്തത്. സമകാലിക സമൂഹത്തിൽ ഏറെ സാമൂഹിക പ്രസക്തിയുള്ള ചിത്രം കൂടിയാണ് വാസന്തി.

Advertisements

അതേ സമയം എല്ലാവരും പ്രതിക്ഷിച്ചത് പോലെ ഇക്കൊല്ലത്തെ മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും നടിയായി കനി കുസൃതിയെയും ആയിരുന്നു തിരഞ്ഞെടുത്തത്.

മികച്ച സിനിമയായി തിരഞ്ഞെടുത്തത് വാസന്തി എന്ന ചിത്രത്തെയായിരുന്നു. ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായപ്പോൾ സ്വാസികയും ഫഹദ് ഫാസിലും മികച്ച സ്വഭാവ നടിനടന്മാരായി. നടൻ സിജു വിൽസണാണ് വാസന്തി എന്ന സിനിമ നിർമ്മിച്ചത്.

സിജു വിൽസൺ തന്നെയാണ് സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയത്. ഈ സിനിമയിലെ അഭിനയത്തിനാണ് സ്വാസിക മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത്. അവാർഡ് ലഭിച്ചതിന് ശേഷം സ്വാസിക തന്റെ സന്തോഷം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

തനിക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്നും എന്നാൽ ആഗ്രഹമുണ്ടായിരുന്നുവെന്നും സ്വാസിക പറഞ്ഞു. അഭിനയരംഗത്ത് വന്നിട്ട് ഇത്രയും കാലമായല്ലോ എന്നും ഒരു അംഗീകാരം കിട്ടിയെങ്കിലെന്ന് ആഗ്രഹിച്ചെന്നും സ്വാസിക പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യു കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്.

പക്ഷേ അവാർഡ് ലഭിച്ചെന്ന് അറിഞ്ഞപ്പോൾ താൻ ഇവിടെ തല കറങ്ങി വീണെന്ന് പറയാമെന്ന് സ്വാസിക ആദ്യ പ്രതികരണത്തിൽ അഭിപ്രായപ്പെട്ടു. പെർഫോമൻസ് സാധ്യത ഉള്ള സിനിമകൾ ഇതുവരെ ചെയ്തില്ലയായിരുന്നുവെന്നും അതുകൊണ്ടാണ് വാസന്തിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ചെയ്തതെന്ന് സ്വാസിക പറഞ്ഞു.

ഒരു പുരസ്‌കാരം ആഗ്രഹിച്ചിരുന്നുവെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഭയങ്കര സന്തോഷം തോന്നി. സിജു വിൽസണാണ് സിനിമയെ കുറിച്ച് ആദ്യം എന്നോട് പറഞ്ഞത്. വ്യത്യസ്തമായ കഥയായിരുന്നു. കേട്ടപ്പോൾ തന്നെ ഇഷ്ടമായി. വസന്തി എന്ന പെൺകുട്ടിയുടെ ഇരുപത് മുതൽ 32 വയസ്സ് വരെയുള്ള യാത്രയാണ് സിനിമയിൽ പറയുന്നത്. സിജു വിൽസണും ശബരീഷ് വർമയുമാണ് ചിത്രത്തിലെ നായകന്മാർ.

ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്ന് റഹ്മാൻ ബ്രദേഴ്സ് എന്ന പേരിലാണ് ചിത്രം സംവിധാനം ചെയ്തത്. ഒരുപാട് പരിമിതികൾ ഉള്ളത് കൊണ്ട് തന്നെ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

സീത എന്ന സീരിയലിലെ പ്രകടനത്തിന് ശേഷമാണ് സ്വാസികക്ക് ഒരുപാട് അവസരങ്ങൾ സിനിമയിൽ നിന്ന് ലഭിച്ചത്. സിനിമയായാലും ഷോർട്ട് ഫിലിമുകൾ ആയാലും സീരിയൽ ആയാലും സ്വാസിക അഭിനയിക്കാറുണ്ട്.

പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മൈഡ് ഇൻ ചൈന, ശുഭരാത്രി തുടങ്ങിയ സിനിമകളിലും സ്വാസിക കഴിഞ്ഞ വർഷം അഭിനയിച്ചിരുന്നു.

Advertisement