അത്തരം റോൾ ചെയ്യുമ്പോൾ എനിക്ക് ഒരു പ്രത്യേക എനർജിയാണ്; തുറന്നു പറഞ്ഞ് ശാലു മേനോൻ

316

മലയാളികലുടെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമാണ് ശാലു മേനോൻ. ഇതിനോടകം തന്നെ നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട താരത്തിന് ആരാധകരും ഏറയാണ്. കലോലൽസ വേദിയില# നിന്നും അഭിനയരംഗത്ത് എത്തിയ താരം നൃത്തത്തിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

സീരിയലുകളിലും സിനിമകളിലും ശാലുമേനോൻ ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം, കുടുംബിനി, ലക്ഷ്യം, സ്ത്രീ ജന്മം തുടങ്ങി അമ്പതോളം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 1998ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് ആണ് അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് കവർ സ്റ്റോറി, കാക്കക്കുയിൽ, കിസാൻ, പരിണയം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ വേഗത്തിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് തുറന്ന പറയുകയാണ് ശാലു മേനോൻ. തനിക്ക് നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു പ്രത്യേക എനർജി ആണെന്നും താരം പറയുന്നു.

Also Read
അതി സുന്ദരിയായി താലി അണിഞ്ഞ ചിത്രങ്ങളുമായി അമൃത നായർ; ആരുമറിയാതെ വിവാഹിതായയോ എന്ന് ആരാധകർ

കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ശാലുവിന്റെ തുറന്ന് പറച്ചിൽ. എന്റെ അഭിനയജീവിതത്തിന്റെ തുടക്കത്തിൽ എല്ലാം നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തിരുന്നു എന്നാൽ ശേഷം ചെയ്തതെല്ലാം പോസിറ്റീവ് കഥാപാത്രങ്ങളായിരുന്നു. ഇപ്പോൾ അഞ്ച് വർഷത്തിനു ശേഷമാണ് ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യുന്നത്.

അനുപമ പക്കാ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമാണ്. ഒരുപാട് അഭിനയ സാധ്യതകൾ ഉള്ള റോൾ. നന്നായി ആസ്വദിച്ചാണ് അത് ചെയ്യുന്നത്. അല്ലെങ്കിലും തനിക്ക് നെഗറ്റീവ് റോൾ ചെയ്യുമ്പോൾ ഒരു പ്രത്യേക എനർജിയാണ്, നമുക്ക് എന്തൊക്കെയോ കൂടുതൽ ആ കഥാപാത്രത്തിനായി ചെയ്തു വെക്കാൻ ഉണ്ട് എന്ന ഒരു ഫീൽ ആണ്.

അതേസമയം അഭിനയത്തിന്റെ കാര്യത്തിൽ സിനിമയും സീരിയലും തമ്മിൽ ഒരു വ്യത്യാസവും തനിക്ക് അനുഭവപ്പെട്ടിട്ടില്ല. അഭിനയിക്കുന്ന സമയത്തെ അനുഭവവും ഒരുപോലെയാണ്. അതിനാൽ തന്നെ ഒരു അഭിനേത്രി എന്ന നിലയിൽ ഇവയെ രണ്ടായി കണ്ടിട്ടില്ലെന്നും താരം പറയുന്നു.

മഴവിൽ മനോമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ പ്രതിഭ എന്ന കഥാപാത്രത്തേയും ഏഷ്യാനെറ്റിലെ തിങ്കൾക്കലമാൻ എന്ന സീരിയലിൽ അനുപമ എന്ന കഥാപാത്രത്തേയുമാണ് താരം അവതരിപ്പിക്കുന്നത്.

Also Read
ഫെമിനിസ്റ്റ് ആയത് കൊണ്ടാണോ ഭർത്താവിന്റെ പേര് ചേർക്കാത്തതെന്ന് ചോദ്യം, അദ്ദേഹത്തിന് താല്പര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ദേവി ചന്ദന

Advertisement