മോഹൻലാലിന്റെ ദുബായിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞു: ആഘോഷമാക്കി ആരാധകർ

517

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ദുബായിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ ദിവസം നടന്നതായി റിപ്പോർട്ടുകൽ. ദുബായ് ആർപി ഹൈറ്റ്‌സിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്‌മെന്റ്.മോഹൻലാൽ ഫാൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പുറത്തെത്തിയിരിക്കുന്നത്, മോഹൻലാലിന്റെ പുതിയ സന്തോഷം ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

നേരത്ത ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ നേരെ പോയത് ദുബായിലേക്കായിരുന്നു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് ലാലേട്ടൻ ദുബായിലേക്ക് പറന്നത്. മോഹൻലാലിന്റെ വിദേശ യാത്ര വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ദുബായിൽ എത്തിയ താരം ഐപിഎൽ മത്സരം കാണാനും എത്തിയിരുന്നു.

Advertisements

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു . ഏഷ്യാനെറ്റ് എംഡി കെ മാധവനൊപ്പമാണ് താരം സ്റ്റേഡിയത്തിൽ എത്തിയത്. സൂപ്പർസ്റ്റാർ ഫ്രം കേരള എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ ഐപിഎൽ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഐപിഎൽ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാല ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള മോഹൻലാലിന്റെ മറ്റൊരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലാലേട്ടനും ഭാര്യയ്ക്കുമൊപ്പം അടുത്ത സുഹൃത്തായ സമീർ ഹംസയമുണ്ട് ദുബായിയിൽ. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്നുള്ള ഇവരുടെ ചിത്രമായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത്.

ദൃശ്യം 2 ചിത്രീകരണത്തിന് ശേഷം കുറച്ചുദിവസം ദുബായിൽ ചെലവഴിക്കാനാണ് ലാലും സുചിത്രയും എത്തിയിരിക്കുന്നതെന്നുള്ള റിപ്പോർട്ടും പ്രചരിച്ചിരുന്നു. ഐപിഎല്ലും അവധി ആഘോഷവും മാത്രമല്ല മോഹൻലാലിന്റെ ദുബായ് യാത്രയ്ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. മോഹൻലാലിന്റെ ദുബായിലെ പുതിയ വീടിന്റെ ഗൃഹപ്രവേശമായിരുന്നു അത്. ആർപി ഹൈറ്റ്‌സിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്‌മെന്റ്.

അതേ സമയം ദുബായിൽ നിന്നും തിരിച്ചെത്തിയ ശേഷം മോഹൻലാൽ അടുത്ത സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മാസ് ചിത്രമായാരിക്കും അടുത്തത് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ഈ ചിത്രമൊരുങ്ങുന്നത്.

ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മാസ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.

Advertisement