മമ്മൂട്ടി അങ്ങനെ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു, പക്ഷേ ഷാജിക്ക് നിർബന്ധമായിരുന്നു: ആ സൂപ്പർ സിനിമയിൽ സംഭവിച്ചതിനെ കുറിച്ച് രൺജി പണിക്കർ

207

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നാടനകനാക്കി നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് ഷാഷികൈലാസ് ഒരുക്കിയിട്ടുള്ളത്. ദി കിങ്, വല്യേട്ടൻ, തുടങ്ങിയവയെല്ലാം മമ്മൂട്ടി രൺജി പണിക്കർ ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്നവയായിരുന്നു.

ഷാജി കൈലാസ് രൺജി പണിക്കർ മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ആക്ഷൻ മാസ് ചിത്രമായിരുന്നു ദി കിങ്. ജോസഫ് അലക്സാണ്ടർ എന്ന കഥാപാത്രത്തിന്റെ വിജയത്തിന്റെ പ്രധാന പങ്ക് വഹിച്ചത് മമ്മൂട്ടിയുടെ മാസ് ഡയലോഗും പിന്നിലെ മുടി തട്ടിമാറ്റുന്ന ആ സ്‌റ്റൈലൻ മാനറിസവും തന്നെയാണ്.

Advertisements

എന്നാൽ തന്റെ കഥാപാത്രത്തിന് അത്തരമൊരു മാനറിസവും വേണമെന്ന് തനിക്ക് തോന്നിയിട്ടില്ലായിരുന്നു എന്നും മമ്മൂട്ടിയുടെ ആ സ്റ്റൈലിന് പിന്നിൽ സംവിധായകൻ ഷാജി കൈലാസ് ആണെന്നും രൺജി പണിക്കർ പറയുന്നു. രൺജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ:

തുടർച്ചയായി സുരേഷ് ഗോപിയെ നായകനാക്കി ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നിങ്ങനെ സിനിമകൾ ചെയ്തു കൊണ്ടിരിമ്പോഴാണ് ഞാനും ഷാജി കൈലാസും ഒരു മാറ്റത്തിന് വേണ്ടി മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്ന തീരുമാനത്തിലെത്തിയത്. ഒരു പോലീസ് സ്റ്റോറിയായിരുന്നു എന്റെ മനസ്സിൽ.

എന്നാൽ എന്തുകൊണ്ട് കളക്ടറെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്തുകൂട എന്ന് ഷാജി കൈലാസ് ചോദിച്ചു. മുൻ ചിത്രങ്ങളിലും കളക്ടർ പ്രധാന വേഷം ചെയ്തതുകൊണ്ട് മമ്മൂട്ടിയെ വച്ച് ഒരു കളക്ടർ സിനിമ വേണ്ട എന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നീട് തോന്നി കളക്ടർ തന്നെ മതിയെന്ന്. അങ്ങനെ കളക്ടർ പദവിയെ കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി.

ഈ മേഘലയിൽ വർഷങ്ങളായി ഇടപെടുന്നവരുമായി പലതും ചർച്ച ചെയ്തു. ഒരുപാട് ഹോം വർക്ക് ചെയ്ത ശേഷമാണ് ദ കിങിന്റെ തിരക്കഥ എഴുതി തുടങ്ങിയത്. എന്റെ കളക്ടർ കഥാപാത്രം എങ്ങിനെയുള്ള ആളായിരിക്കണം, ഏത് സാഹചര്യത്തിൽ ജീവിയ്ക്കു ആളായിരിക്കണം എന്നതിനെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടായിരുന്നു.

പക്ഷെ കഥാപാത്രത്തിന്റെ പേര് മാത്രം തീരുമാനിച്ചിരുന്നില്ല. ദില്ലിയിൽ പോയി ഓരു സോഷ്യലിസ്റ്റ് നേതാവിനൊപ്പവും പത്രപ്രവർത്തകനൊപ്പവും സൗഹൃദം ചെലവിട്ടാണ് ദ കിങിന്റെ കഥ പൂർത്തിയാക്കിയത്. ജോസഫ് അലക്സ് എന്ന കഥാപാത്രത്തിന് പേര് ഞാൻ ആലോചിച്ച് എഴുതിയതല്ല, താനേ വന്നതാണ്.

എഴുതാൻ എന്നെ പ്രേരിപ്പിയ്ക്കുന്നതാരാണോ അദ്ദേഹം നൽകിയ പേരാണ് അത് എന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഞാൻ എഴുതിയ കഥയിൽ ജോസഫ് അലക്സ് എന്ന കഥാപാത്രത്തിന് ഒരു പ്രത്യേക സ്‌റ്റൈലോ മാനറിസങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ മുടി പിന്നിലേക്ക് തട്ടിമാറ്റുന്ന ആ മാനറിസം വേണം എന്നത് ഷാജി കൈലാസിന്റെ നിർബന്ധമായിരുന്നു.

ആദ്യം ഞാനതിനെ എതിർത്തു പക്ഷെ ഷാജിയ്ക്ക് ഉറപ്പായിരുന്നു ആ മാനറിസം വിജയിക്കുമെന്ന്. ആ ഊഹം തെറ്റിയില്ല. പ്രേക്ഷകർ ആ മാനറിസത്തെ കൈയ്യടിച്ച് സ്വീകരിച്ചുവെന്നും രൺജി പണിക്കർ വ്യക്തമാക്കുന്നു.

Advertisement